Posted By ashwathi Posted On

laws and penalties; യുഎഇ; ബാൽക്കണിയിലും മേൽക്കൂരയിലും ഉപയോഗശൂന്യമായ വസ്തുക്കൾ സൂക്ഷിക്കുന്നവർ ശ്രദ്ധിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

laws and penalties; യുഎഇയിൽ ഉപയോഗശൂന്യമായ വസ്തുക്കൾ കെട്ടിടത്തിന്റെ ബാൽക്കണിയിലും മേൽക്കൂരയിലും ഇനി വലിയ പിഴ ഈടാക്കേണ്ടി വരും. നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ് അബുദാബി മുനിസിപ്പാലിറ്റി. ബാൽക്കണിയിലും മേൽകൂരയിലും ഉപയോഗശൂന്യമായ വസ്തുക്കൾ സൂക്ഷിച്ചാൽ കെട്ടിടത്തിനകത്തേക്കു കാറ്റും വെളിച്ചവും പ്രവേശിക്കില്ല. പൊടിപിടിച്ച വസ്തുക്കൾ ആരോഗ്യത്തിനും ഹാനികരമാകും. അടിയന്തര ഘട്ടങ്ങളിൽ ബാൽക്കണി വഴിയുള്ള രക്ഷാപ്രവർത്തനവും തടസ്സപ്പെടുത്തും. തലസ്ഥാന നഗരിയുടെ സൽപേരും ജീവിത നിലവാരവും കാത്തുസൂക്ഷിക്കാൻ താമസക്കാരും പ്രതിജ്ഞാബദ്ധരാണെന്ന് നഗരസഭ അറിയിച്ചു. ഇക്കാര്യം തെറ്റിക്കുന്നവർക്ക് 2000 ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe  കെട്ടിടങ്ങളുടെ ദൃശ്യഭംഗിക്ക് കോട്ടം വരുത്തുകയോ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുകയോ ചെയ്യുന്ന തരത്തിൽ മേൽക്കൂരകളിലും ബാൽക്കണികളിലും വസ്തുക്കൾ സംഭരിക്കാൻ പാടില്ലെന്ന് നഗരസഭ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് ആദ്യ തവണ 500 ദിർഹവും രണ്ടാം തവണ 1000 ദിർഹവുമാണ് പിഴ. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ ചുമത്തും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *