UAE-India Friendship; പ്രവാസികൾക്ക് സന്തോഷ വാർത്ത, യുഎഇ-ഇന്ത്യ ‘ഫ്രണ്ട്ഷിപ്പ് ‘; തൊഴിലാളികൾക്കായി പുതിയ ആശുപത്രി

UAE-India Friendship; ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദ്വിദിന സന്ദർഷശനത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു. പ്രവാസികൾക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങളും ഈ സന്ദർശന വേളയിൽ ഉണ്ടായി. യുഎഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകാനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി (യുഐഎഫ്എച്ച്) ദുബായിൽ സ്ഥാപിക്കും. ലാഭേച്ഛയില്ലാത്ത ആശുപത്രി യുഎഇയിലെ ഏറ്റവും വലിയ ഇന്ത്യൻ സമൂഹത്തിലെ തൊഴിലാളികൾക്ക് ആശ്രയമാകും. ഇതിന് പുറമെ വെർച്വൽ യുഎഇ-ഇന്ത്യ വ്യാപാര ഇടനാഴിയും പ്രഖ്യാനങ്ങളിൽ ഉണ്ട്. ദുബായ് ഹെൽത്തും ആശുപത്രിയുടെ സ്ഥാപക ട്രസ്റ്റിമാരായി പ്രവർത്തിക്കുന്ന അഞ്ച് ഇന്ത്യൻ സംരംഭകരുടെ സംഘവും സംയുക്തമായി ആശുപത്രി സ്ഥാപിക്കും. മുംബൈയിൽ ദുബായ് ചേംബേഴ്സ് സംഘടിപ്പിച്ച ഒരു പ്രത്യേക പരിപാടിയിൽ ഈ ബിസിനസുകാരും ദുബായ് ഹെൽത്തിന്റെ സിഇഒ ഡോ. അമർ ഷെരീഫും ഇതു സംബന്ധമായ കരാറിൽ ഒപ്പുവച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe  കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കോട്ടിക്കോളൻ, അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ നിലേഷ് വേദ്, ബ്യൂമെർക്ക് കോർപറേഷൻ എക്സിക്യൂട്ടീവ് ചെയർമാൻ സിദ്ധാർഥ് ബാലചന്ദ്രൻ, ഇഎഫ്എസ് ഫെസിലിറ്റീസ് വൈസ് ചെയർമാൻ താരിഖ് ചൗഹാൻ, ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേശ് എസ്. രാമകൃഷ്ണൻ എന്നിവരാണ് യുഐഎഫ്എച്ചിന്റെ സ്ഥാപക ട്രസ്റ്റിമാർ. സംരംഭകരെല്ലാം യുഎഇ ഇന്ത്യ ബിസിനസ് കൗൺസിൽ – യുഎഇ ചാപ്റ്ററിലെ (യുഐബിസി യുസി) അംഗങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, സമുദ്ര സേവനങ്ങൾ, ലോജിസ്റ്റിക്സ്, സ്വകാര്യ മേഖലയിലെ പങ്കാളിത്തം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള എട്ട് ധാരണാപത്രങ്ങളിൽ (എംഒയു) ഷെയ്ഖ് ഹംദാനും ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒപ്പുവച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group