
pravasi; യുഎഇ; താമസ സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, നാട്ടിൽ നിന്നും തിരിച്ച് എത്തിയത് ഒരാഴ്ച മുൻപ്
pravasi; ദുബായിലെ താമസ സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചേന്നാട്ടിൽ നാരായണന്റെ മകൻ സുധീന്ദ്രൻ (സുധി 47) മരിച്ചതായി വിവരം ലഭിക്കുകയായിരുന്നു. എടപ്പാളിലെ ഓട്ടോ ഡ്രൈവറായിരുന്ന സുധീന്ദ്രൻ മാസങ്ങൾക്കു മുൻപാണു ജോലി തേടി വിദേശത്തേക്ക് പോയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പിന്നീടു നാട്ടിൽ തിരിച്ചെത്തി ഒരാഴ്ച മുൻപ് തിരികെ പോയതായിരുന്നു. കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചതായി വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ്.
Comments (0)