
UPI Down in India: കൈയില്‍ പണം കരുതിക്കോ ! ഗൂഗിള്‍ പേ, ഫോണ്‍ പേ പണിമുടക്കി
UPI Down in India രാജ്യത്ത് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ യുപിഐ മുഖേനയുള്ള ഡിജിറ്റൽ പേയ്‌മെന്‍റുകൾ സ്തംഭിച്ചതായി റിപ്പോര്‍ട്ട്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിലെ (യുപിഐ) തടസം ഫോൺപേ, പേടിഎം, ഗൂഗിൾ പേ തുടങ്ങിയ ആപ്ലിക്കേഷനുകളെ ബാധിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപയോക്താക്കൾക്ക് പണം അയയ്ക്കാനോ സ്വീകരിക്കാനോ ഇടപാടുകൾ പൂർത്തിയാക്കാനോ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതിക തകരാന്‍ നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എൻപിസിഐ) സ്ഥിരീകരിച്ചു. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അസൗകര്യത്തിൽ ഖേദിക്കുന്നെന്നും എൻപിസിഐ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഡൗൺഡിറ്റക്ടറിന്റെ റിപ്പോർട്ട് പ്രകാരം, ഇന്ന് രാവിലെ 11.30 ഓടെയാണ് ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകളിലെ ഡിജിറ്റൽ പേയ്‌മെന്റുകളില്‍ തടസം നേരിട്ട് തുടങ്ങിയത്. 76 ശതമാനം ഉപയോക്താക്കളും പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും 23 ശതമാനം പേർക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ലെന്നും ഡൗൺഡിറ്റക്ടർ വ്യക്തമാക്കുന്നു. പിന്നാലെ, പേയ്മെന്‍റുകളില്‍ തടസം നേരിട്ട ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി രംഗത്തെത്തി. ഓരോ തവണയും ഇടപാടുകള്‍ പരാജയപ്പെടുന്നതായും എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്നും ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.
Comments (0)