vishu
Posted By ashwathi Posted On

vishu 2025; വിഷുവിനെ വരവേറ്റ് പ്രവാസികൾ: വിഷു ആഘോഷമാക്കാൻ 50 ശതമാനം വിലക്കുറവ്, പായസമേളയും….

vishu 2025; ഐശ്വര്യവും പ്രതീക്ഷയും നൽകുന്ന വിഷു ലോകമെങ്ങുമുള്ള മലയാളികൾ ആഘോഷിക്കുകയാണ്. ഗൾഫിലും വിഷുവിനെ വരവേറ്റ് പ്രവാസി മലയാളികൾ. വിഷു ആഘോഷമാക്കാൻ വാരാന്ത്യം മുതൽ തന്നെ പ്രവാസികൾ ഒരോ പരിപാടികൾ തുടങ്ങിയിരുന്നു. വിഷുക്കണി ഒരുക്കാനും സദ്യ ഒരുക്കാനുമുള്ള ഓട്ടത്തിലായിരുന്നു ഓരോ പ്രവാസി മലയാളികളും. ഹോട്ടലുകളിലും ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിലും വിഷുസദ്യ വിളമ്പും. ലുലുവിൽ പാഴ്സലായി സദ്യ ലഭിക്കും. പച്ചക്കറികളും കൊന്നപ്പൂവും റെഡിമെയ്ഡ് വിഷുക്കണിയും പായസ കിറ്റുകളുമായി ഹൈപ്പർമാർക്കറ്റുകളും ഗ്രോസറികളും സജീവമായി തന്നെയുണ്ട്. കണിയൊരുക്കാൻ കണിക്കൊന്ന, കണിവെള്ളരി, മാങ്ങ, തേങ്ങ, രസകദളി നാടൻ മാമ്പഴം തുടങ്ങി കണിയൊരുക്കാനുള്ള സാധനങ്ങളെല്ലാം ചെറിയ തളികയിലൊരുക്കി വിഷുക്കണി കിറ്റ് തയാറാക്കിയാണ് പ്രവാസി മലയാളികളുടെ വിഷു ഐശ്വര്യപൂർണ്ണമാക്കുന്നത്. 33.75 ദിർഹത്തിന്റെ വിഷുക്കണി കിറ്റ് കൂടാതെ സദ്യയ്ക്ക് ആവശ്യമായ കിറ്റും ആവശ്യാനുസരണം തയാറാക്കി നൽകുണ്ടായിരുന്നു. തനിമയോടെ വിഷുസദ്യയൊരുക്കാൻ കേരളത്തിൽനിന്നുള്ള പച്ചക്കറികൾ എത്തി. ചില പച്ചക്കറികൾക്ക് 50 ശതമാനം വരെ വിലക്കുറവാണ് വൻകിട ഹൈപ്പർമാർക്കറ്റ് ശൃംഖല പ്രഖ്യാപിച്ചത്.വിഷു ആ​ഘോഷം മധുരിതമാക്കാൻ ലുലുവിൽ 23 ഇനങ്ങളിലായി പായസമേള ഒരുക്കിയിട്ടുണ്ട്. ചേന പായസം, മത്തങ്ങ പായസം, ചക്ക പായസം, മാമ്പഴ പായസം, അട പ്രഥമൻ, പാലട, ഈന്തപ്പഴ പായസം തുടങ്ങി വ്യത്യസ്ത ഇനം പായസം ആവശ്യാനുസരണം തൂക്കിവാങ്ങാം.കൂടാതെ, പ്രവാസി മലയാളികൾക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കുന്ന തിരക്കിലാണ് ഗൾഫിലെ റസ്റ്ററന്റുകളും ഹോട്ടലുകളും. ഓലൻ, എരിശ്ശേരി, കിച്ചടി,കൂട്ടുകറി, തോരൻ, അവിയൽ, പുളിശ്ശേരി, കാളൻ, പൈനാപ്പിൾ പച്ചടി, സാമ്പാർ, രസം, മോര്, പരിപ്പ്, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായ വറുത്തത്, പപ്പടം, കൊണ്ടാട്ടം മുളക്, പഴം,മാങ്ങാ അച്ചാർ, പുളിയിഞ്ചി എന്നിവയ്ക്കു പുറമെ പാലട പ്രഥമൻ, പരിപ്പുപായസം തുടങ്ങി വിഭവങ്ങളുടെ പട്ടിക നീളും. ഇതോടൊപ്പം വ്യത്യസ്ത തരം പായസങ്ങളുമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വിഭവങ്ങളുടെ എണ്ണമനുസരിച്ച് 30 മുതൽ 50 ദിർഹം വരെ ഈടാക്കുന്ന റസ്റ്ററന്റുകളുണ്ട്. വിഷുവിനെ വരവേറ്റ് പ്രവാസി മലയാളികൾ. വിഷു ആഘോഷമാക്കാൻ വാരാന്ത്യം മുതൽ തന്നെ പ്രവാസികൾ ഒരോ പരിപാടികൾ തുടങ്ങിയിരുന്നു. വിഷുക്കണി ഒരുക്കാനും സദ്യ ഒരുക്കാനുമുള്ള ഓട്ടത്തിലായിരുന്നു ഓരോ പ്രവാസി മലയാളികളും. ഹോട്ടലുകളിലും ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിലും വിഷുസദ്യ വിളമ്പും. ലുലുവിൽ പാഴ്സലായി സദ്യ ലഭിക്കും. പച്ചക്കറികളും കൊന്നപ്പൂവും റെഡിമെയ്ഡ് വിഷുക്കണിയും പായസ കിറ്റുകളുമായി ഹൈപ്പർമാർക്കറ്റുകളും ഗ്രോസറികളും സജീവമായി തന്നെയുണ്ട്. കണിയൊരുക്കാൻ കണിക്കൊന്ന, കണിവെള്ളരി, മാങ്ങ, തേങ്ങ, രസകദളി നാടൻ മാമ്പഴം തുടങ്ങി കണിയൊരുക്കാനുള്ള സാധനങ്ങളെല്ലാം ചെറിയ തളികയിലൊരുക്കി വിഷുക്കണി കിറ്റ് തയാറാക്കിയാണ് പ്രവാസി മലയാളികളുടെ വിഷു ഐശ്വര്യപൂർണ്ണമാക്കുന്നത്. 33.75 ദിർഹത്തിന്റെ വിഷുക്കണി കിറ്റ് കൂടാതെ സദ്യയ്ക്ക് ആവശ്യമായ കിറ്റും ആവശ്യാനുസരണം തയാറാക്കി നൽകുണ്ടായിരുന്നു. തനിമയോടെ വിഷുസദ്യയൊരുക്കാൻ കേരളത്തിൽനിന്നുള്ള പച്ചക്കറികൾ എത്തി. ചില പച്ചക്കറികൾക്ക് 50 ശതമാനം വരെ വിലക്കുറവാണ് വൻകിട ഹൈപ്പർമാർക്കറ്റ് ശൃംഖല പ്രഖ്യാപിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വിഷു ആ​ഘോഷം മധുരിതമാക്കാൻ ലുലുവിൽ 23 ഇനങ്ങളിലായി പായസമേള ഒരുക്കിയിട്ടുണ്ട്. ചേന പായസം, മത്തങ്ങ പായസം, ചക്ക പായസം, മാമ്പഴ പായസം, അട പ്രഥമൻ, പാലട, ഈന്തപ്പഴ പായസം തുടങ്ങി വ്യത്യസ്ത ഇനം പായസം ആവശ്യാനുസരണം തൂക്കിവാങ്ങാം.കൂടാതെ, പ്രവാസി മലയാളികൾക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കുന്ന തിരക്കിലാണ് ഗൾഫിലെ റസ്റ്ററന്റുകളും ഹോട്ടലുകളും. ഓലൻ, എരിശ്ശേരി, കിച്ചടി,കൂട്ടുകറി, തോരൻ, അവിയൽ, പുളിശ്ശേരി, കാളൻ, പൈനാപ്പിൾ പച്ചടി, സാമ്പാർ, രസം, മോര്, പരിപ്പ്, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായ വറുത്തത്, പപ്പടം, കൊണ്ടാട്ടം മുളക്, പഴം,മാങ്ങാ അച്ചാർ, പുളിയിഞ്ചി എന്നിവയ്ക്കു പുറമെ പാലട പ്രഥമൻ, പരിപ്പുപായസം തുടങ്ങി വിഭവങ്ങളുടെ പട്ടിക നീളും. ഇതോടൊപ്പം വ്യത്യസ്ത തരം പായസങ്ങളുമുണ്ട്. വിഭവങ്ങളുടെ എണ്ണമനുസരിച്ച് 30 മുതൽ 50 ദിർഹം വരെ ഈടാക്കുന്ന റസ്റ്ററന്റുകളുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *