
യുഎഇ: ദന്തഡോക്ടറിൽ നിന്ന് സിഇഒ വരെ ആയ മലയാളി, ഒപ്പം മൂന്ന് കുട്ടികളുടെ അമ്മയും
ദുബായിൽ താമസിക്കുന്ന മലയാളിയായ ദന്തഡോക്ടറും മൂന്ന് കുട്ടികളുടെ അമ്മയുമായ ഡോ. ഷാനില ലൈജു, മെഡ്‌കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്ററുകളുടെ ഗ്രൂപ്പ് സിഇഒ ആകുന്നതിന് തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം സമർഥമായി സന്തുലിതമാക്കി കൊണ്ടുപോകുകയാണ്. കേരളത്തിലെ എറിയാട് എന്ന ചെറിയ തീരദേശ പട്ടണത്തിൽ ജനിച്ച അവരുടെ യാത്ര അവരെ ഇറാഖിലേക്കും കുവൈത്തിലേക്കും കൊണ്ടുപോയി. 1999ൽ ലൈജുവിനെ വിവാഹം കഴിച്ച് ദുബായിലേക്ക് താമസം മാറിയ ശേഷം, ഡോ. ഷാനില തന്റെ രണ്ട് ആൺമക്കളെ വളർത്തുന്നതിനായി അഞ്ച് വർഷം നീക്കിവച്ചു. “ഒരു പ്രായോഗിക രക്ഷിതാവാകാൻ ആഗ്രഹിച്ചു. കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മനഃപൂർവ്വം കരിയറിൽ ഒരു ഇടവേള എടുത്തു,” ഡോ. ഷാനില പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe രണ്ട് ആൺമക്കൾ സ്‌കൂൾ വിദ്യാഭ്യാസം ആരംഭിച്ചതോടെ, ഡോ. ഷാനില ജോലി അവസരങ്ങൾ തേടാൻ തുടങ്ങി. എന്നിരുന്നാലും, ഒരു ക്ലിനിക്കൽ കരിയറിൽ നിന്ന് ഭരണരംഗത്തേക്ക് മാറാൻ അവർ തീരുമാനിച്ചു. “ഒരു മുഴുവൻ സമയ ഡോക്ടർ ആകുന്നതിന്റെ ഉത്തരവാദിത്തങ്ങൾ മനസിലാക്കി. കുടുംബജീവിതവും ക്ലിനിക്കൽ പ്രാക്ടീസും സന്തുലിതമാക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നു. പക്ഷേ, ഹെല്‍ത്ത് കെയറിൽ തന്നെ തുടരാനാണ് ആഗ്രഹിച്ചത്. ആസ്റ്ററിൽ ഒരു അഡ്മിൻ റോളിനായി ഒരു ഒഴിവ് കണ്ടു. 22 വർഷങ്ങൾക്ക് മുന്‍പ്, 2003 ജനുവരിയിൽ, ഒരു ക്ലിനിക് സൂപ്പർവൈസറായി ജോലി ആരംഭിച്ചു.”
Comments (0)