Posted By ashwathi Posted On

Moon-Shaped Mega-Resort: ‘ഇനി ചന്ദ്രനുദിക്കും യുഎഇയിൽ’, അത്ഭുതം തീർക്കാനൊരുങ്ങി രാജ്യം

Moon-Shaped Mega-Resort; ദുബായ് ന​ഗരം ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള വാസ്തുവിദ്യകൾ കൊണ്ടുള്ള നിർമിതികളാൽ സമ്പന്നമാണ്. ഇപ്പോഴിതാ എല്ലാ അതിർവരമ്പുകളും ഭേദിച്ച് കൊണ്ട് ഒരു അത്യാധുനിക റിസോർട്ട് കൊണ്ട് വരികയാണ്. ചന്ദ്രന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ റിസോർട്ടിന്റെ നിർമാണത്തിനായി 500 കോടി ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. ഈ റിസോർട്ടിൻ്റെ പദ്ധതിക്കായ് ലൂണാർ ലക്സ് എന്നാണ് പേരിട്ടിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയും ആകാശ സൗന്ദര്യവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി ദുബായുടെ ആഡംബര ടൂറിസം പുനർ നിർവചിക്കുന്ന തരത്തിലുള്ളതായിരിക്കും. ബുർജ് ഖലീഫയും പാം ജുമൈറയും പോലുള്ള പ്രധാനപ്പെട്ട ലാൻഡ് മാർക്കുകളുടെ പേരിലെന്ന പോലെ ദുബായ് ഇനി ലൂണാർ ലക്സിന്റെ പേരിലും ലോകമെമ്പാടും അറിയപ്പെടും. ദുബായ് മറീനയ്ക്കും ദുബായ് സൈറ്റ് എക്സ്പോ സിറ്റിക്കും സമീപമായാണ് ലൂണാർ ലക്സ് റിസോർട്ട് സ്ഥാപിക്കുക. ഈ റിസോർട്ടിന്റെ നിർമാണം ​ഗോളാകൃതിയിൽ, ചന്ദ്രന്റെ ​ഗർത്തങ്ങൾ നിറഞ്ഞപോലുള്ള ഉപരിതലത്തിന് സമാനമായ രീതിയിലായിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അന്താരാഷ്ട്ര ആർക്കിടെക്ടുകളുടെയും എയറോസ്പേസ് എഞ്ചിനീയർമാരുടെയും ഒരു സംഘമാണ് റിസോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിസോർട്ടിലെ `സ്പേസ് പോർട്ട്’ വഴിയായിരിക്കും അതിഥികൾ റിസോർട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ ​ഗുരുത്വാകർഷണം പൂജ്യമായിരിക്കും. ആകാശ ​ഗോളങ്ങളുടെ പേരിലുള്ള നാലായിരത്തോളം വരുന്ന മുറികൾ റിസോർട്ടിൽ ഉണ്ടാകും. ഇതിന് ഓരോ മുറിക്കും സ്വകാര്യ ടെറസുകളും ഉണ്ടായിരിക്കും. റിസോർട്ടിൻ്റെ പണി 2031ഓട് കൂടി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർബൺ – ഫൈബർ ഘടകങ്ങളും സോളാർ ​ഗ്ലാസും റിസോർട്ടിന്റെ നിർമാണത്തിന് ഉപയോ​ഗിക്കും. റിസോർട്ടിൽ എത്തുന്നവർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനങ്ങൾ, വിർച്ച്വൽ റിയാലിറ്റി ഉപയോ​ഗിച്ചുള്ള ചാന്ദ്ര നടത്തങ്ങൾ തുടങ്ങിയവയും ഉണ്ടാകുമെന്നാണ് വിവരങ്ങൾ. റിസോർട്ട് പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 20 ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *