Posted By saritha Posted On

New Flying Car in UAE: ‘500 കിലോമീറ്റർ’ വരെ പറക്കും; യുഎഇയില്‍ പുതിയ പറക്കും കാർ പുറത്തിറക്കി

New flying car in UAE ദുബായിൽ നിന്ന് ബഹ്‌റൈനിലേക്ക് വെറും രണ്ട്മണിക്കൂറും 20 മിനിറ്റും കൊണ്ട് പറക്കുന്നത് സങ്കൽപ്പിക്കാന്‍ കഴിയുമോ, അല്ലെങ്കിൽ റിയാദിൽ നിന്ന് കുവൈത്തിലേക്ക് രണ്ട് മണിക്കൂറും 40 മണിക്കൂറും കൊണ്ട് ആകാശത്തിലൂടെ സഞ്ചരിക്കുന്നതോ. എന്നാൽ, ഇത് സാധിക്കും. വിമാനത്തിലല്ല, പറക്കും കാറില്‍. 2027 ആകുമ്പോഴേക്കും യുഎഇ ആകാശത്ത് പറക്കുന്ന കാറുകൾ ഒരു യാഥാർഥ്യമായേക്കാം. 800,000 ഡോളർ (2.9 മില്യൺ ദിർഹം) വിലയുള്ള മോഡലിൽ, പ്രാദേശിക അധികാരികളുടെ റെഗുലേറ്ററി അംഗീകാരങ്ങൾക്ക് ശേഷം 2027 ൽ യുഎഇ ആകാശത്ത് പറന്നുയരുമെന്ന് പ്രതീക്ഷിക്കുന്നതായി പിഎഎൽ-വി സിഇഒയും സഹസ്ഥാപകനുമായ റോബർട്ട് ഡിംഗെമാൻസെ വ്യാഴാഴ്ച പറഞ്ഞു. പറക്കും കാറിന്റെ പേലോഡ് രണ്ട് പേർക്കും 20 കിലോഗ്രാം ലഗേജിനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഒരു കംബസ്റ്റൺ എഞ്ചിൻ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇതിന് പൂർണ്ണ ഇന്ധന ടാങ്കിൽ 500 കിലോമീറ്റർ ദൂരം വരെ പറക്കാൻ കഴിയും. താഴ്ന്ന ഉയരത്തിൽ പറക്കുന്ന ഇത് അടിയന്തര സാഹചര്യങ്ങൾ, അതിർത്തി പട്രോളിങ്, തീരസംരക്ഷണം, മറ്റ് സൈനിക ആവശ്യങ്ങൾ എന്നിവയിൽ ഡോക്ടർമാരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സഹായിക്കും. പറക്കും കാർ വീടുതോറുമുള്ള മൊബിലിറ്റി വാഗ്ദാനം ചെയ്യുന്നെന്നും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും നിയന്ത്രണങ്ങളും ഉപയോഗിക്കാമെന്നും ഡിംഗെമാൻസെ പറഞ്ഞു. “മറ്റേതൊരു ഗതാഗത മാർഗത്തേക്കാളും വേഗതയേറിയതും പ്രവർത്തനപരമായി ചെലവ് കുറഞ്ഞതുമാണ്, ഹെലികോപ്റ്ററിനേക്കാൾ വിലകുറഞ്ഞതുമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *