Vincy Aloshious Complaint Shine Tom Chacko കൊച്ചി: സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ പരാതിയുമായി നടി വിൻസി അലോഷ്യസ് രംഗത്ത്. നടൻ ഷെെൻ ചാക്കോയ്ക്കെതിരെയാണ് നടി വിൻസി അലോഷ്യസ് ഫിലിം ചേംബറിനും ഐസിസിക്കും അമ്മക്കും പരാതി നൽകിയത്. ലഹരി ഉപയോഗിക്കുന്നത് താൻ കണ്ടെന്നും വിൻസി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ലഹരി ഉപയോഗിച്ച ശേഷം ഷൈന്‍ ടോം മോശമായി പെരുമാറിയതായും പരാതിയിൽ പറയുന്നു. അതേസമയം, ഡാൻസാഫ് പരിശോധനക്കിടെ ഷെെൻ ടോം ഇറങ്ങിയോടിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഏപ്രില്‍ 16 രാത്രി 10.55 ഓടെ, കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി ഉപയോഗം ഉണ്ടെന്നറിഞ്ഞ് കൊച്ചിയിലെ ഡാൻസാഫ് യൂണിറ്റ് സംഘം പരിശോധനക്കെത്തിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe എറണാകുളം പിജിഎസ് വേദാന്ത ഹോട്ടലിൽ നിന്ന് ഷെെൻ ടോം ഇറങ്ങിയോടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. നടൻ പടികൾ ഇറങ്ങി ഓടുന്ന ദൃശ്യങ്ങളാണ് കാണാനായത്. അഞ്ചിലധികം പോലീസുകാരായിരുന്നു പരിശോധനക്കെത്തിയത്. പോലീസ് മുറിയിലേക്കെത്തിയപ്പോഴേയ്‌ക്കും ഷെെൻ ജനൽ വഴി ഊർന്ന് താഴേക്കിറങ്ങി പിന്നിട് പടികളിറങ്ങി ഓടുകയായിരുന്നു. ലഹരി ഉപയോഗം ഉണ്ടെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘമെത്തിയത്. കൊച്ചി നാർക്കോട്ടിക് എസിപിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്.
Home
news
Vincy Aloshious Complaint Shine Tom Chacko: ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്നിറങ്ങിയോടി ഷെെൻ ടോം; പരാതിയുമായി പ്രമുഖ നടി