Posted By saritha Posted On

Expat Malayali Dies in Dubai: നാട്ടില്‍ പോയി വന്നത് രണ്ടര വര്‍ഷം മുന്‍പ്; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in Dubai ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കാസർകോട് പെരുമ്പള സ്വദേശിയും സന്തോഷ് നഗർ മാരയിലെ താമസക്കാരനുമായ അബ്ദുൽ സത്താർ (54) ആണ് മരിച്ചത്. 30 വർഷമായി ജുമൈറയിലെ ഉമ്മു‌ സുകൈനിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. താമസസ്ഥലത്ത്​ രാത്രി കിടന്നുറങ്ങിയ ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe രണ്ടര വർഷം മുന്‍പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. പിതാവ്​: പരേതനായ സുലൈമാൻ. മാതാവ്​: നഫീസ. ഭാര്യ: ഷംസാദ്. മക്കൾ: മുഹമ്മദ് ഷഹാൻ, അബ്ദുല്ല, ഫാത്തിമ സന, ഷഹനാസ് മറിയം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമം പൂർത്തീകരിച്ചു വരികയാണെന്ന്​ ദുബായ് കെഎംസിസി അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *