
Facial Recognition UAE: യുഎഇ ‘എമിറേറ്റ്സ് ഐഡി’ക്ക് പകരം ‘ഫേഷ്യല്‍ റെക്കഗ്നിഷന്‍’; ആദ്യഘട്ടം ഈ മേഖലകളില്‍
Facial Recognition UAE അബുദാബി: യുഎഇയില്‍ എമിറേറ്റ്സ് ഐഡിക്ക് പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ചുള്ള ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഏര്‍പ്പെടുത്തുന്നു. അടുത്തവർഷം മുതൽ ഇത് പ്രാബല്യത്തിലാകും. പരീക്ഷണം വിജയകരമാണെന്നും എല്ലാ മേഖലകളിലും പൂർണതോതിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ഏർപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിപി വ്യക്തമാക്കി. ഇതോടെ എമിറേറ്റ്സ് ഐഡി ഇല്ലാതാകും. സുരക്ഷ, കൃത്യത, സൗകര്യം എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. സർക്കാർ, ബാങ്കിങ്, ടെലികമ്യൂണിക്കേഷൻസ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ് തുടങ്ങിയ പ്രധാന മേഖലകളില്‍ ആദ്യഘട്ടത്തിൽ ഫേഷ്യല്‍ റെക്കഗ്നിഷന്‍ നടപ്പാക്കും. പിന്നീട്, മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ലോകത്തിലെ പ്രമുഖ ഡിജിറ്റൽ സ്ഥാപനങ്ങളുമായി സഹകരിച്ചാണു സേവനം ഉറപ്പാക്കുന്നത്. എല്ലാ ഉപയോക്താക്കൾക്കും സ്മാർട്ട് സേവനങ്ങളുടെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നെന്ന് ഉറപ്പാക്കുമെന്നും ഫെഡറൽ നാഷനൽ കൗൺസിൽ അഫയേഴ്സ് സഹമന്ത്രി അബ്ദുൽറഹ്മാൻ അൽ ഒവൈസ് പറഞ്ഞു. ദുബായ്, അബുദാബി ഉൾപ്പെടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളും ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
Comments (0)