Advertisment

Dubai Airport Smart Gate: യുഎഇ: സ്മാര്‍ട് ഗേറ്റിലൂടെ പാസ്പോര്‍ട്ട് സുരക്ഷാ പരിശോധന മിനിറ്റുകള്‍ക്കുള്ളില്‍; യോഗ്യരാണോ എന്നറിയാന്‍ ഇതാ വഴി

Advertisment

Dubai Airport Smart Gate ദുബായ്: ദുബായ് വിമാനത്താവളത്തില്‍ മിനിറ്റുകള്‍കൊണ്ട് സ്മാർട് ഗേറ്റിലൂടെ പാസ്പോർട്ട് സുരക്ഷാപരിശോധന പൂർത്തിയാക്കാനാകും. ഇതിന് സ്മാർട് ഗേറ്റ് ഉപയോഗിക്കാന്‍ നിങ്ങള്‍ യോഗ്യരാണോയെന്നറിയം. അതിനൊരു വഴിയുണ്ട്. ജിഡിആർഎഫ്എയുടെ വെബ്സൈറ്റില്‍ സ്മാർട് ഗേറ്റ് രജിസ്ട്രേഷന്‍ അന്വേഷണം എന്നതിലൂടെ സ്മാർട് ഗേറ്റിലൂടെ സുരക്ഷാ പരിശോധന പൂർത്തിയാക്കാനാകുമോയെന്ന് മനസിലാക്കാം. അന്താരാഷ്ട്ര യാത്രാക്കാരില്‍ ഭൂരിഭാഗവും സ്മാർട് ഗേറ്റില്‍ രജിസ്ട്രേഷന്‍ പൂർത്തിയാക്കിയവരാകും. എന്നിരുന്നാല്‍ തന്നെയും അക്കാര്യം ഉറപ്പിക്കാന്‍ ജിഡിആർഎഫ്എ വെബ്സൈറ്റ് വഴി സാധിക്കും. ഇതിനായുള്ള ഘട്ടങ്ങള്‍ അറിയാം- 1. ജിഡിആർഎഫ്എ വെബ്സൈറ്റ് സന്ദർശിക്കുക.2. സ്മാർട് ഗേറ്റ് രജിസ്ട്രേഷന്‍ അന്വേഷണം എന്ന സേവനത്തില്‍ സേവനം ആരംഭിക്കുകയെന്നത് തെരഞ്ഞെടുക്കുക. 3. അടുത്തതായി, ഫയല്‍ നമ്പർ, യുഡിബി- എമിറേറ്റ്സ് യൂണിഫൈഡ് നമ്പർ, എമിറേറ്റ്സ് ഐഡി നമ്പർ, പാസ്പോർട്ട് നമ്പർ ഇവയിലേതെങ്കിലും നല്‍കാം. ഫയല്‍ നമ്പർ എന്നുളളത് വീസ സ്റ്റിക്കറിന്മേലുളള നമ്പറാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഈ വീസയാണെങ്കിലും ഫയല്‍ നമ്പറുണ്ടാകും ഫയല്‍ നമ്പർ നല്‍കിയതിന് ശേഷം റെസിഡന്‍റ് അല്ലെങ്കില്‍ പെർമിറ്റ് എന്നത് തെരഞ്ഞെടുക്കാം. വീസ നല്‍കിയ എമിറേറ്റും ഫയല്‍ നമ്പറും നല്‍കണം. 4. ജനനതീയതിയും വർഷവും നല്‍കണം. 5. പുരുഷനാണോ സ്ത്രീയാണോയെന്നുളളത് അടയാളപ്പെടുത്തുക. 6. ക്യാപ്ഷേ കൂടി നല്‍കി സമർപ്പിക്കാം. ഇത്രയും കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ സ്മാർട് ഗേറ്റില്‍ നിങ്ങള്‍ രജിസ്ട്രേഡ് ആണെങ്കില്‍ റെക്കോർഡ് രജിസ്ട്രേഡാണ്, സ്മാർട് ഗേറ്റ് ഉപയോഗിക്കാം എന്ന സന്ദേശം ലഭിക്കും. യാത്രാക്കാരുടെ ഉയരം 1.2 മീറ്ററില്‍ കുറയരുത്. യുഎഇയിലെയും ജിസിസി രാജ്യങ്ങളിലെയും പൗരന്മാർ, യുഎഇ താമസവീസക്കാർ, വീസ ഓണ്‍ അറൈവല്‍, ഷെന്‍ഗന്‍ യൂണിയന്‍ യാത്രക്കാർ, പ്രീ ഇഷ്യൂഡ് വീസ ഹോള്‍ഡേഴ്സ് എന്നിവര്‍ക്ക് സ്മാർട് ഗേറ്റ് പ്രയോജനപ്പെടുത്താം. സ്മാർട് ഗേറ്റില്‍ പ്രവേശിച്ച് നിർദ്ദിഷ്ട സ്ഥലത്ത് നില്‍ക്കുക, മുഖത്ത് മാസ്കോ ഗ്ലാസോ തലയില്‍ തൊപ്പിയോ ഉണ്ടെങ്കില്‍ അത് മാറ്റണം, ബോർഡിങ് പാസും പാസ്പോർട്ടും കൈയ്യില്‍ കരുതുക, ക്യാമറയിലെ പച്ച നിറത്തിലേക്കുനോക്കി, നിർദ്ദേശങ്ങള്‍ പാലിക്കുക, ബയോമെട്രിക് പരിശോധന പൂർത്തിയായാല്‍ സ്മാർട് ഗേറ്റുകള്‍ തുറക്കും, പാസ്പോർട്ട് പരിശോധന പൂർത്തിയായെന്ന് മനസിലാക്കി സ്മാർട് ഗേറ്റിലൂടെ പുറത്തിറങ്ങാം, ഇതെല്ലാം പാലിച്ചാല്‍ എളുപ്പത്തിലും വേഗത്തിലും സുരക്ഷാപരിശോധന പൂർത്തിയാക്കാനാകും.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group