
Indian Passport: ‘കയ്യിലുള്ള ഈ വസ്തുവിന് യാതൊരു മൂല്യവും ഇല്ല’; ഇന്ത്യൻ പാസ്പോർട്ടുമായി യാത്ര ചെയ്യുന്നതിലെ വെല്ലുവിളികൾ ചൂണ്ടിക്കാണിച്ച് ട്രാവൽ വ്ളോഗര്‍
Indian Passport ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി വിദേശത്ത് യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും പ്രശ്നങ്ങള്‍ നേരിടാറുണ്ടെന്നും അവിശ്വാസത്തോടെയാണ് തന്നെ അവിടെയുള്ളവര്‍ നോക്കി കാണാറുണ്ടെന്നും ട്രാവല്‍ വ്ളോഗര്‍. ഇൻസ്റ്റാഗ്രാമിൽ ‘ഓൺ റോഡ് ഇന്ത്യൻ’ എന്നറിയപ്പെടുന്ന കണ്ടന്റ് ക്രിയേറ്ററായ ഇദ്ദേഹം പങ്കുവെച്ച വീഡിയോ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. പല രാജ്യങ്ങളിലും തനിക്ക് പ്രവേശനം നിഷേധിച്ചതായും അദ്ദേഹം ആരോപിച്ചു. ‘എൻ്റെ കയ്യിലുള്ള ഈ വസ്തുവിന് യാതൊരു മൂല്യവും ഇല്ലെന്ന്’ തൻ്റെ ഇന്ത്യൻ പാസ്പോർട്ടിലേക്ക് വിരൽ ചൂണ്ടി അദ്ദേഹം പറഞ്ഞു. ‘പ്രവേശനം കിട്ടാൻ പ്രയാസമുള്ള രാജ്യങ്ങളിൽ നമ്മുടെ പാസ്പോർട്ടുകൾക്ക് ഒരു ഉപയോഗവുമില്ല. വിസ സംബന്ധമായ പ്രശ്നങ്ങൾ കാരണം മാത്രമാണ് എനിക്ക് ജോർദാനിലേക്ക് യാത്ര ചെയ്യാൻ കഴിയാതിരുന്നത്. എല്ലായിടത്തും പ്രവേശനം നിഷേധിക്കുന്നു. ഒരുപാട് രാജ്യങ്ങൾ നമുക്കുള്ള വിസ രഹിത, വിസ ഓൺ അറൈവൽ സൗകര്യങ്ങൾ നിർത്തലാക്കുകയാണ്. ഇപ്പോൾത്തന്നെ ജോർദാനിൽ, ഇന്ത്യൻ പാസ്പോർട്ട് കണ്ടതോടെ അവർ പ്രവേശനം നിഷേധിച്ചു. ഈജിപ്ത് പോലുള്ള രാജ്യങ്ങൾക്ക് ഇൻവിറ്റേഷൻ ലെറ്റർ വേണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ചൈനയിൽ പോലും ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 24 മണിക്കൂർ വിസ രഹിത ട്രാൻസിറ്റാണ് അനുവദിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക് ഇത് 10 ദിവസത്തേക്കാണ് ലഭിക്കുന്നത്. അമിതാഭ് ബച്ചന്റെയും ഷാരൂഖ് ഖാന്റെയും പേരുകൾ കേൾക്കുമ്പോൾ അവർക്ക് വലിയ മതിപ്പാണ്. എന്നാൽ, രേഖകളുടെ കാര്യത്തിൽ അവർ ഞങ്ങളെ ഒരിക്കലും വിശ്വസിക്കില്ല. എന്റെ കയ്യിൽ പണമുണ്ട്. എന്റെ പക്കൽ എല്ലാ രേഖകളുമുണ്ട്. എന്റെ യാത്രാ ചരിത്രം മികച്ചതാണ്. എന്നിട്ടും എന്റെ പാസ്പോർട്ട് കാണുമ്പോൾ അവർ എന്നെ പരിശോധിക്കുന്നു. ചിലപ്പോൾ അവർ പ്രവേശനം നിഷേധിക്കുന്നു’, അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ഇൻസ്റ്റാഗ്രാം ഉപയോക്താക്കളാണ് കണ്ടന്റ് ക്രിയേറ്ററോട് യോജിച്ചും വിയോജിച്ചും രംഗത്തുവന്നത്. ഹെൻലി പാസ്പോർട്ട് സൂചിക 2025 അനുസരിച്ച്, ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യൻ പാസ്പോർട്ടിന് 81-ാം സ്ഥാനമാണുള്ളത്.
Comments (0)