
Expat Malayali Died in UAE: യുഎഇയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
Expat Malayali Died in UAE തൃശൂർ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സ്വദേശിയായ പൊൻമാണിക്കുടം വെങ്കിടങ്ങ് വീട്ടിൽ സത്യനാണ് (60) മരിച്ചത്. മുപ്പത് വർഷമായി പ്രവാസിയായ ഇദ്ദേഹം ദേരയിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ്. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് ഈ മാസം ഒന്ന് മുതൽ ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിലായതിനാൽ ഭാര്യ അജിതയെ സഹോദരങ്ങൾ നാട്ടിൽ നിന്ന് ദുബായിലെത്തിച്ചിരുന്നു. മക്കൾ: ശ്രീരാഗ്, അക്ഷയ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനായി ദുബായ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)