
Poster Maker App; നിങ്ങൾക്ക് വളരെ എളുപ്പത്തിൽ പോസ്റ്റർ ചെയ്യണോ? ഇനി ആരുടേയും സഹായം വേണ്ട, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ…
Poster Maker App; ഇന്ന് ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയുടെ ലോകത്താണ്. ചെറുതും വലുതുമായ പല മേഖലകളിലെ ബിസിനസുകാരും സമൂഹ മാധ്യമങ്ങളിൽ സജീവമായി തന്നെയുണ്ട്. ഇത്രയധികം സോഷ്യൽ മീഡിയ സജീവമായിരിക്കുമ്പോൾ അതിൽ പങ്കുവെക്കുന്ന കണ്ടൻ്റുകൾ ശ്രദ്ധയാകർഷിക്കണമെങ്കിൽ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം. അതിൽ പ്രധാനിയാണ് പോസ്റ്ററുകൾ. എതെങ്കിലും പ്രത്യേകതകൾ ഉള്ള ദിവസങ്ങളിൽ ആ ദിവസത്തെ പറ്റിയുള്ള ആശംസയോ അല്ലെങ്കിൽ അറിയിപ്പുകൾ ഒക്കെ പോസ്റ്ററുകളായി ചെയ്യുമ്പോവാണ് കൂടുതൽ പേരിലേക്ക് എത്തുന്നത്. വളരെ എളുപ്പതിത്ല പോസ്റ്ററുകൾ നിർമ്മിക്കാൻ കഴിയുന്ന അഞ്ച് ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്താം. പോസ്റ്റർ മേക്കിംഗ് ആപ്ലിക്കേഷൻ ഐഫോൺ, ആൻഡ്രോയ്ഡ്, വെബ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. ഈ ആപ്പുകൾ ഉപയോക്താക്കൾക്ക് അവർക്കില്ലാത്ത ഡിസൈനിംഗ് കഴിവുകൾ നൽകുന്നു. സാങ്കേതിക അറിവില്ലാത്തവർക്കും പോസ്റ്ററുകൾ നിർമ്മിക്കാം, ആയിരക്കണക്കിന് പ്രൊഫഷണൽ ടെംപ്ലേറ്റുകൾ ലഭിക്കും, നിറം, ഫോണ്ട്, ചിത്രങ്ങൾ, ടെക്സ്റ്റ് എന്നിവയെല്ലാം തിരഞ്ഞെടുക്കാം.
- Promeo
സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി മാത്രം നിർമ്മിച്ച ഗ്രാഫിക്, വീഡിയോ ടെംപ്ലേറ്റ് ആപ്ലിക്കേഷനാണിത്. കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ആയിരക്കണക്കിന് പോസ്റ്റർ ടെംപ്ലേറ്റുകൾ ലഭ്യമാണ്. ഏതൊരാൾക്കും Promeo യിലൂടെ എളുപ്പത്തിൽ സ്വന്തം സർഗ്ഗാത്മകത പുറത്തെടുക്കാനും തനതായ പോസ്റ്ററുകൾ രൂപകൽപ്പന ചെയ്യാനും സാധിക്കും. Download the App: CLICK HERE
- Picsart
ഒരു ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനാണ് പിക്സ്ആർട്. ഇതിൽ ചിത്രങ്ങളുടെ കൊളാഷ്, സ്റ്റിക്കർ ഡിസൈൻ, പശ്ചാത്തലം നീക്കം ചെയ്യാം എന്നിവ സാധിക്കും. തുടക്കക്കാർക്ക് പോലും ആപ്ലിക്കേഷനിലെ ഓരോ ഓപ്ഷൻസും ഉപയോഗിച്ച് എളുപ്പത്തിൽ പോസ്റ്ററുകൾ നിർമ്മിക്കാൻ കഴിയും. കൂടാതെ, സ്പീച്ച് ടെക്സ്റ്റ്, ആർട്ട് ഇഫക്റ്റുകൾ, ലേയറുകൾ, കയ്യെഴുത്ത് പ്രക്രിയ എന്നിവ ചേർക്കാനും സാധിക്കും. Download the App: CLICK HERE
- Canva
പോസ്റ്റർ ടെംപ്ലേറ്റുകൾ നൽകുന്ന ഒരു പോസ്റ്റർ മേക്കർ ആപ്ലിക്കേഷനാണ് ക്യാൻവ. ഫാഷൻ മാഗസിൻ, സിനിമാ പോസ്റ്റർ, അല്ലെങ്കിൽ പരസ്യ ഡിസൈൻ ശൈലികൾ എന്നിങ്ങനെയുള്ള നിരവധി ട്രെൻഡി ടെംപ്ലേറ്റുകൾ ഈ ആപ്പിൽ ലഭ്യമാണ്. കൂടാതെ, ക്യാൻവയിലെ പോസ്റ്റർ ടെംപ്ലേറ്റുകൾ എഡിറ്റ് ചെയ്യാനും കഴിയും. പോസ്റ്റർ ഡിസൈൻ ചെയ്യാൻ അറിയാത്ത ഏതൊരാൾക്കും ക്യാൻവയിലൂടെ പോസ്ര്റർ ഡിസൈൻ ചെയ്യാം. Download the App: CLICK HERE
- Poster Maker: Flyer Designer
നിങ്ങളുടെ ബിസിനസ്സിനോ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കോ വേണ്ടി ആകർഷകമായ പ്രമോഷണൽ പോസ്റ്ററുകൾ, പരസ്യങ്ങൾ, ഓഫർ അറിയിപ്പുകൾ, കവർ ഫോട്ടോകൾ എന്നിവ നിർമ്മിക്കാൻ കഴിയുന്ന ആപ്ലിക്കേഷനാണ് പോസ്റ്റർ മേക്കർ, ഫ്ലയർ ഡിസൈനർ എന്നത്. ഈ ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് ഇഷ്ടാനുസൃതം ഡിസൈൻ ചെയ്യാൻ സാധിക്കും. Download the App: CLICK HERE
- VistaCreate: Graphic Design
പോസ്റ്റർ ടെംപ്ലേറ്റുകൾ, ഇമേജ് എഡിറ്റിംഗ്, ഫോട്ടോ പ്രോസസ്സിംഗ്, അനിമേഷൻ എന്നിങ്ങനെയുള്ള നിരവധി ഓപ്ഷനുകൾ Vista Create ആപ്ലിക്കേഷനിൽ ഉണ്ട്. ഈ ആപ്ലിക്കേഷൻ ക്ലൗഡ് അധിഷ്ഠിത ഡിസൈൻ ടൂൾ ആയത് കൊണ്ട് തന്നെ, നിങ്ങളുടെ ഫോണിൽ ഡിസൈൻ ചെയ്ത ഫോട്ടോകൾ നേരിട്ട് കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്യാനും, അതുപോലെ തിരിച്ചും സാധിക്കും. പക്ഷെ, സൗജന്യ പതിപ്പിന് ചില പരിമിതികൾ ഉണ്ട്. Download the App: CLICK HERE
Comments (0)