Amayur Multiple Murders Case: അയല്‍വാസി യുവതിയുമായി അടുപ്പം, ഭാര്യയെയും നാല് മക്കളെയും ക്രൂരമായി കൊലപ്പെടുത്തി; മകളെ കൊന്നത് ബലാത്സംഗത്തിന് ശേഷം

Amayur Multiple Murders Case പട്ടാമ്പി: ആമയൂര്‍ കൊലപാതക കേസിലെ പ്രതി റജികുമാറിന്‍റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി. 2008 ലാണ് കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. റജികുമാറിന്‍റെ ഭാര്യയും നാല് മക്കളുമാണ് കൊല്ലപ്പെട്ടത്.
ഭാര്യയെയും നാലുമക്കളെയും കൊലപ്പെടുത്തിയ കേസിലാണ് റജികുമാറിന് വധശിക്ഷ നല്‍കിയിരുന്നത്. ഭാര്യയും നാലുമക്കളെയും രണ്ടാഴ്ചയ്ക്കിടെയാണ് പ്രതി കൊലപ്പെടുത്തിയത്. റജിയുടെ ഭാര്യ ലിസി (39), മക്കളായ അമലു (12), അമൽ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരാണു കൊല്ലപ്പെട്ടത്. ബിരുദവും പിജി ഡിപ്ലോമയുമുള്ള വിദ്യാസമ്പന്നനാണു റജി. ലിസിയെ പ്രണയിച്ചാണ് വിവാഹം ചെയ്​തത്. ‘ടാപ്പിങ് തൊഴിലാളികളെ ആവശ്യമുണ്ട്’ എന്നൊരു പരസ്യം കണ്ടാണ് പാലായിലെ വാടകവീട്ടില്‍ നിന്ന് റജികുമാര്‍ ആമയൂരിലെത്തിയത്. ചുണ്ടത്തൊടി തറവാട്ടുവക വാടക വീട്ടിലാണ് റജിയും കുടുംബവും താമസിച്ചിരുന്നത്. ഒപ്പം ഓട്ടോ ഓടിച്ചും കൂലിവേല ചെയ്‌തും അധ്യാപകനായുമൊക്കെയാണ് റജികുമാർ കുടുംബം നോക്കിയിരുന്നത്. കമ്പനിപ്പറമ്പ് കോളനിയിലെ കുട്ടികൾക്ക് ലിസി ട്യൂഷൻ ക്ലാസെടുത്തിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ആമയൂരിലെ അയൽവാസി യുവതിയുമായി റജികുമാർ അടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അവരെ വിവാഹം ചെയ്യാനൊരുങ്ങിയതു കുടുംബകലഹത്തിനിടയാക്കി. പിന്നാലെ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ റജി തീരുമാനിച്ചു. 2008 ജൂലായ് എട്ടിന് രാത്രി ഭാര്യ ലിസിയെ കഴുത്തിൽ തോർത്തു മുറുക്കി കൊന്നശേഷം മൃതദേഹം സെപ്‌റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു. മക്കളായ അമലിനെയും അമന്യയെയും തൊട്ടടുത്ത ദിവസം കൊലപ്പെടുത്തി വീടിനു സമീപത്തെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു. പിന്നീട് പാലായിൽ ചെന്ന് തന്‍റെ അമ്മ മരിച്ചെന്നു നുണ പറഞ്ഞ് സ്‌കൂളിൽ നിന്നു അമലുവിനെയും അമല്യയെയും കൂട്ടിക്കൊണ്ടുവന്നു. ആമയൂരിൽ എത്തിയശേഷം ഇവരെയും ശ്വാസം മുട്ടിച്ചുകൊന്നു. കൊലപ്പെടുത്തുന്നതിനു മുൻപ് മൂത്ത മകളായ അമലുവിനെ ലൈംഗികമായി റജി പീഡിപ്പിക്കുകയും ചെയ്​തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group