
Expat Malayali Dies in UAE: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
Expat Malayali Dies in UAE ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. വളാഞ്ചേരി ഇരിമ്പിളിയം വേളികുളത്ത് തുടിമ്മൽ മുഹമ്മദലി എന്ന മാനു (68) ആണ് മരിച്ചത്. ദുബായ് ആസ്റ്റർ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലമാണ് മരണം. പരേതനായ അബൂബക്കർ – നഫീസ ദമ്പതികളുടെ മകനാണ്. ഗൾഫ് സുപ്രഭാതം ഡയറക്ടറും യുണീക് വേൾഡ് ഗ്രൂപ്പ് ചെയർമാനുമായ ഹാജി ടി.എം സുലൈമാന്‍റെയും യുണീക് വേൾഡ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് വളാഞ്ചേരിയുടെയും പിതൃ സഹോദര പുത്രനാണ്. ഭാര്യ: ഹവ്വ ഉമ്മ. മക്കൾ: ഫസീല, ഫായിസ, ഫർസീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)