Etihad Airways Career Fair: ഇത്തിഹാദ് കരിയർ മേള തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതാ

Etihad Airways Career Fair അബുദാബി: എമിറാത്തികള്‍ക്കായി ഇത്തിഹാദ് എയര്‍വേയ്സിന്‍റെ കരിയര്‍ മേള. മെയ് 22 നാണ് കരിയര്‍ മേള നടത്തുക. വ്യോമയാന മേഖലയിലും അതിനപ്പുറവും വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങളുമായി എമിറാത്തി പ്രതിഭകളെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ, തങ്ങളുടെ ആദ്യ കരിയർ മേള ആരംഭിക്കുന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഖുത്വതി 2025 എന്ന് പേരിട്ടിരിക്കുന്ന മേള എമിറാത്തി സമൂഹവുമായി നേരിട്ടുള്ള ഇടപെടൽ വളർത്തിയെടുക്കുന്നതിനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അറബിയിൽ “എന്‍റെ ചുവട്” എന്നർഥം വരുന്ന ഖുത്വതിയിൽ പങ്കെടുക്കുന്നവർക്ക് വ്യോമയാന ലോകത്തിലെ വൈവിധ്യമാർന്ന കരിയർ പാതകൾ കണ്ടെത്താനും സ്വാധീനമുള്ള നേതാക്കളുമായി ബന്ധപ്പെടാനും ഇത്തിഹാദിന്‍റെ ചലനാത്മകമായ തൊഴിൽ സംസ്കാരം അനുഭവിക്കാനും അവസരം ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe മെയ് 22 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം ആറ് വരെ അബുദാബിയിലെ യാസ് കോൺഫറൻസ് സെന്ററിലാണ് മേള നടക്കുക. സാങ്കേതിക, കോർപ്പറേറ്റ് മേഖലകളിൽ എമിറേറ്റികൾക്ക് തൊഴിൽ അവസരങ്ങൾ നൽകുന്നതിനായി ആറ് പ്രത്യേക പ്രോഗ്രാമുകളാണ് കരിയർ മേളയിൽ പ്രദർശിപ്പിക്കുകർ. കാഡെറ്റ് പൈലറ്റ് പ്രോഗ്രാം, കാഡെറ്റ് ടെക്നീഷ്യന്‍ പ്രോഗ്രാം, എയര്‍പോര്‍ട്ട് മാനേജ്മെന്‍റ് പ്രോഗ്രാം, ബെ‍ഡയാട്ടി പ്രോഗ്രാം, എംബിഎ ഫ്യൂച്ചര്‍ ലീഡ‍ര്‍ പ്രോഗ്രാം, എമെര്‍ജിങ് ടാലന്‍റ് പ്രോഗ്രാം എന്നിവയാണ് ആറ് സ്പെഷ്യലൈസ്ഡ് പ്രോഗ്രാമുകള്‍.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy