Advertisment

Malayali Boy Fell From Abu Dhabi Apartment: യുഎഇയിലെ അപ്പാർട്ട്മെന്‍റിൽ നിന്ന് വീണ് മരിച്ച മലയാളിയായ 17കാരന്‍റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തത് നൂറുകണക്കിന് പേർ

Advertisment

Malayali Boy Fell From Abu Dhabi Apartment അബുദാബി: യുഎഇയിലെ അപ്പാര്‍ട്മെന്‍റില്‍ നിന്ന് വീണ കൗമാരക്കാരന്‍റെ അനുസ്മരണ ചടങ്ങില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് 17 കാരനായ വിദ്യാര്‍ഥി മരിച്ചത്. അബുദാബി ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയായ അലക്സ് ബിനോയ് ആണ് മൂന്നാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് വീണ് മരിച്ചത്. കെട്ടിടത്തിലെ വാച്ച്മാൻ അറിയിക്കുന്നതുവരെ കുട്ടിയുടെ മാതാപിതാക്കൾക്ക് ബിനോയ് കെട്ടിടത്തില്‍ നിന്ന് വീണ് അപകടത്തിലായ വിവരം അറിഞ്ഞിരുന്നില്ലെന്ന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ പറഞ്ഞു. മാതാപിതാക്കളായ ബിനോയ് തോമസും എൽസി ബിനോയിയും ദീർഘകാലമായി യുഎഇയിൽ താമസിക്കുന്നവരാണ്. എൽസി അബുദാബി ആസ്ഥാനമായുള്ള ഒരു ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്നു. ‍ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനായ അലക്സ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ ഫലം കാത്തിരിക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe “കുട്ടി കെട്ടിടത്തിൽ നിന്ന് എങ്ങനെ വീണെന്ന കാര്യം വ്യക്തമല്ല, പക്ഷേ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടതായിി” അദ്ദേഹം പറഞ്ഞു. അലക്സിന്‍റെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം ജന്മനാടായ കേരളത്തിലേക്ക് കൊണ്ടുപോകുമെന്നും അവിടെ സംസ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ താമസിക്കുന്ന ഡോ. രാഹുൽ ബിനോയ്, പോളണ്ടിൽ ജോലി ചെയ്യുന്ന രോഹിത് ബിനോയ് എന്നീ രണ്ട് സഹോദരങ്ങള്‍ അലക്സിനുണ്ട്. വെള്ളിയാഴ്ച അബുദാബിയിലെ സെന്റ് ജോസഫ്സ് കത്തീഡ്രലിൽ അലക്സിന്റെ അനുസ്മരണ ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 300-ലധികം പേർ പങ്കെടുത്തു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group