
Flyover Opens UAE: യാത്ര സുഗമമാകും; യുഎഇയില്‍ 1.8 കിമീ നീളത്തില്‍ മൂന്ന് വരി മേല്‍പ്പാലം തുറന്നു
Flyover Opens UAE ദുബായ്: യുഎഇയില്‍ പുതിയ മേല്‍പ്പാലം തുറന്നു. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് മേല്‍പ്പാലം തുറന്നത്. 1.8 കിലോമീറ്റർ നീളത്തിലുള്ള മൂന്ന് വരി മേല്‍പാത അൽ യാലായിസ് സ്ട്രീറ്റിലാണ്. ദുബായ് ഭാഗത്ത് നിന്നു വരുന്നവർക്ക് ഇൻവെസ്റ്റ്മെന്റ് പാർക്കിലേക്ക് നേരിട്ട് പ്രവേശിക്കാൻ സഹായിക്കുന്ന സ്ലിപ് റോഡും ഷെയ്ഖ് സായിദ് റോഡിലേക്കു പ്രവേശിക്കാൻ സഹായിക്കുന്ന സ്ലിപ് റോഡും മേൽപാലത്തിന്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇത്തിഹാദ് റെയിലും ദുബായ് ആർടിഎയും ചേർന്നാണ് മേൽപാലം നിർമിച്ചിരിക്കുന്നത്. ദേശീയ റെയിൽ ശൃംഖലയിൽ ട്രെയിനുകളുടെ സുഗമമായ യാത്രയ്ക്കു സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണ് ഈ ഭാഗത്ത് മേൽപ്പാലം നിർമിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
Comments (0)