Fire Al Wahda Mall അബുദാബി: യുഎഇയിലെ അബുദാബി അല്‍ വഹ്ദ മാളില്‍ തീപിടിത്തം. ഞായറാഴ്ച വൈകീട്ടായിരുന്നു തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ് അബുദാബി പോലീസും അബുദാബി സിവില്‍ ഡിഫന്‍സ് ഫോഴ്സും സ്ഥലത്തെത്തി തീ നീയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ ആളപായമോ പരിക്കുകളോ ഒന്നുമില്ലെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ മാത്രമേ തേടാവൂവെന്ന് അതോറിറ്റി പൊതുജനങ്ങളോട് നിര്‍ദേശിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe