
Malayalis Missing in Israel: ഇസ്രയേലിൽ രണ്ടു മലയാളികളെ കാണാനില്ലന്ന് പരാതി
Malayalis Missing in Israel ഇരിട്ടി (കണ്ണൂർ): വിശുദ്ധനാട് സന്ദർശനത്തിന് പോയ സംഘത്തിലെ രണ്ട് മലയാളികളെ ഇസ്രയേലിൽ വെച്ച് കാണാതായി. ഇരിട്ടി ചരള് സ്വദേശികളായ രണ്ടുപേരെയാണ് കാണാതായത്. കൊച്ചിയിലെ ട്രാവൽ ഏജൻസിയുടെ നേതൃത്വത്തിൽ ഒരാഴ്ച മുൻപാണ് ഇവർ ഇസ്രയേലിൽ എത്തിയത്. ബത്ലഹം സന്ദർശനത്തിനിടെയാണ് ഇവരെ കാണാതായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇതോടെ മൂന്ന് വൈദികരടക്കമുള്ള സംഘത്തെ ഇസ്രയേലിൽ തടഞ്ഞുവച്ചു. ഇവർക്കായി ഇസ്രയേൽ പോലീസും ഇസ്രയേലിലെ മലയാളി സംഘടനകളും തെരച്ചിൽ ആരംഭിച്ചു. ഇവരെ കണ്ടെത്തുന്നതുവരെ മറ്റു യാത്രിക്കാർക്ക് നാട്ടിലേക്കു മടങ്ങാനാകില്ല.
Comments (0)