Posted By saritha Posted On

UAE Stable Coins: ഡിജിറ്റല്‍ കറന്‍സിയിലേക്ക് പുതിയ കാല്‍വെപ്പുമായി യുഎഇ; 20 രാജ്യങ്ങളുമായി സഹകരണം

UAE Stable Coins ദുബായ്: ആഭ്യന്തര, അന്താരാഷ്ട്ര ഇടപാടുകളില്‍ സ്റ്റേബിള്‍ കോയിനുകളുടെ ഉപയോഗം വ്യാപകമാക്കാന്‍ യുഎഇ. ഔദ്യോഗിക കറന്‍സിയായ ദിര്‍ഹത്തെ ഡിജിറ്റല്‍ രൂപത്തിലാക്കി ബ്ലോക്ക്‌ചെയിനില്‍ ബന്ധിപ്പിക്കാനാണ് പുതിയ നീക്കം. ദിര്‍ഹവുമായി ബന്ധിപ്പിച്ച പുതിയ സ്റ്റേബിള്‍കോയിന്‍ അവതരിപ്പിക്കാന്‍ പ്രമുഖ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. അബുദാബി ബാങ്ക് ഉള്‍പ്പടെയുള്ള പ്രമുഖ ബാങ്കുകളാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. യുഎഇയുടെ സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണത്തിലാകും പുതിയ സംവിധാനം നടപ്പാക്കുക. ദിര്‍ഹത്തിന്റെ സ്റ്റേബിള്‍കോയിന്‍ കൈമാറ്റം ചെയ്യുന്നതിന് 20 രാജ്യങ്ങളുമായി യുഎഇ ധാരണയില്‍ എത്തിയിട്ടുണ്ട്. എഡിഐ ബ്ലോക്ക്‌ചെയിന്‍ വഴിയാണ് ഇടപാടുകള്‍ നടത്തുക. സാധാരണക്കാരായ ഉപയോക്താക്കള്‍, ബിസിനസുകാര്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് സാങ്കേതിക വിദ്യ ഒരുക്കിയിരിക്കുന്നതെന്ന് എഡിഐ ഫൗണ്ടേഷന്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഈ നീക്കം ഫിന്‍ടെക് മേഖലയില്‍ വലിയ സാധ്യതകള്‍ തുറക്കുമെന്നാണ് വിലയിരുത്തപ്പടുന്നത്. സാധ്യമായ എല്ലാ മേഖലകളിലും സ്റ്റേബിള്‍കോയിന്റെ ഉപയോഗം വര്‍ധിപ്പിക്കുമെന്ന് ബ്ലോക്‌ചെയിന്‍ സാങ്കേതിക വിദ്യയുടെ ചുമതലയുള്ള എഡിഐ ഫൗണ്ടേഷന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ആഭ്യന്തര, അന്താരാഷ്ട്ര ഇടപാടുകളില്‍ സ്റ്റേബിള്‍ കോയിനുകളുടെ ഉപയോഗം വ്യാപകമാക്കാനാണ് യുഎഇയുടെ ശ്രമം. സാധാരണക്കാരിലേക്ക് വരെ ഡിജിറ്റല്‍ പണമിടപാട് എത്തിക്കുകയാണ് ലക്ഷ്യം. ട്രാവല്‍ രംഗത്തും തടസങ്ങളില്ലാതെ ഉപയോഗിക്കാന്‍ ഇതുവഴി സൗകര്യമൊരുങ്ങും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *