Posted By saritha Posted On

യുഎഇയിലെ വിമാനത്താവളത്തിൽ ‘ഭൂഗർഭ ട്രെയിനുകൾ’; യാത്രാ ദൂരം കുറയ്ക്കുമോ?

ദുബായ്: പുതിയ അൽ മക്തൂം ഇന്‍റർനാഷണൽ (ഡിഡബ്ല്യുസി) വിമാനത്താവളത്തിൽ ഭൂഗർഭ ട്രെയിൻ സംവിധാനം ഉണ്ടായിരിക്കും. ഇത് യാത്രക്കാരുടെ യാത്ര എളുപ്പമാക്കുകയും നടക്കാനുള്ള സമയം വളരെ കുറയ്ക്കുകയും ചെയ്യും. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എടിഎം) ബുധനാഴ്ച നടന്ന ഒരു സെഷനിലാണ് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് ഇക്കാര്യം വെളിപ്പെടുത്തിയത്. 128 ബില്യൺ ദിർഹം വിലമതിക്കുന്ന സൗകര്യത്തിൽ “യാത്രാ ദൂരം കുറയ്ക്കുക” എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. “ഭൂഗർഭ സംവിധാനം വളരെ സമഗ്രവും വളരെ വേഗത്തിലുള്ളതുമായിരിക്കും, അതുവഴി യാത്രാ ദൂരം കുറയ്ക്കാനാകുമെന്ന്” അദ്ദേഹം പറഞ്ഞു. “ഇത് വളരെ വലിയ ഒരു സ്ഥലമായതിനാൽ ഏകദേശം 20 മിനിറ്റ് യാത്രാ സമയം എടുക്കും, വിമാനത്താവളത്തിലേക്കും തിരിച്ചും യാത്രക്കാരെ ട്രാൻസ്ഫർ ചെയ്യുന്നത് കണക്കിലെടുത്ത് ഇത് വേഗതയേറിയതും കാര്യക്ഷമവും മത്സരാധിഷ്ഠിതവുമാക്കേണ്ടതുണ്ടെന്ന്” അദ്ദേഹം വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ദുബായ് ഇന്‍റർനാഷണലിലെ (ഡിഎക്സ്ബി) സംഘം വിവിധ ഡിസൈനുകൾ പരിശോധിച്ചുവരികയാണെന്നും യാത്രയ്ക്ക് 15 മുതൽ 20 മിനിറ്റ് വരെ എടുക്കുമെന്നതിനാൽ സീറ്റിങ് ട്രെയിനായിരിക്കണമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ അടുപ്പമുള്ള യാത്രാനുഭവം നൽകുന്നതിനായി പുതിയ വിമാനത്താവളത്തിൽ എട്ട് ചെറിയ വിമാനത്താവളങ്ങൾ ഒന്നിനുള്ളിൽ ഉണ്ടായിരിക്കുമെന്ന് ഗ്രിഫിത്ത്സ് നേരത്തെ വിശദീകരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം മെയ് ഒന്നിനും രണ്ടിനും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍. മെയ് ഒന്ന് ഉച്ചയ്ക്ക്‌ രണ്ട് മണി മുതൽ രാത്രി 10 മണി വരെയും രണ്ടാം തീയതി രാവിലെ 6.30 മണി മുതൽ ഉച്ചയ്ക്ക്‌ രണ്ട് മണി വരെയുമാണ് നഗരത്തില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

മെയ് ഒന്ന് ഉച്ചയ്ക്ക്‌ രണ്ട് മണി മുതൽ രാത്രി 10 വരെ ശംഖുംമുഖം – ചാക്ക – പേട്ട – പള്ളിമുക്ക്‌ – പാറ്റൂർ – ജനറൽ ആശുപത്രി – ആശാൻ സ്ക്വയർ : മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ അനുവദിക്കുന്നതല്ല. മെയ് രണ്ടിന് രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക്‌ രണ്ട് മണി വരെ കവടിയാർ – വെള്ളയമ്പലം – ആൽത്തറ – ശ്രീമൂലം ക്ലബ്‌ – ഇടപ്പഴിഞ്ഞി – പാങ്ങോട്‌ മിലിറ്ററി ക്യാമ്പ്‌ – പള്ളിമുക്ക്‌ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ അനുവദിക്കുന്നതല്ല.

ഒന്ന്, രണ്ട് തീയതികളിൽ ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട്‌ – ഈഞ്ചയ്ക്കൽ – അനന്തപുരി ആശുപത്രി – മിത്രാനന്ദപുരം – എസ്‌ പി ഫോർട്ട്‌ – ശ്രീകണ്ഠേശ്വരം പാർക്ക്‌ .- തകരപ്പറമ്പ്‌ മേൽപ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈയ്കക്കാട്‌ – വഴുതയ്ക്കാട്‌ – വെള്ളയമ്പലം റോഡിലും വഴുതയ്ക്കാട്‌ – മേട്ടുക്കട – തമ്പാനൂർ ഫ്ലൈഓവർ-തമ്പാനൂർ – ഓവർ ബ്രിഡ്ജ്‌ – കിഴക്കേകോട്ട -മണക്കാട്‌ -കമലേശ്വരം – അമ്പലത്തറ – തിരുവല്ലം – വാഴമുട്ടം -വെള്ളാർ – കോവളം -പയറുംമൂട്‌ – പുളിങ്കുടി മുല്ലൂർ മുക്കോല വരെയുള്ള റോഡിലും തിരുവല്ലം – കുമരിച്ചന്ത – കല്ലുമൂട്‌ – ചാക്ക – ആൾസെയ്ന്റ്സ്‌ – ശംഖുംമുഖം റോഡിലും വാഹനങ്ങൾക്ക്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ പാടില്ലാത്തതും അത്തരത്തിൽ പാർക്ക്‌ ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.
റൂട്ടിന്‌ തൊട്ടുമുമ്പായി പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന്‌ നിയന്ത്രണമേർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്‌. വിമാനത്താവളത്തിലേക്ക്‌ വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്‌.

ഡൊമസ്റ്റിക്‌ ഏയർപോർട്ടിലേക്ക്‌ പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്‌, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക്‌ പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ, കല്ലുംമ്മൂട്‌ അനന്തപുരി ആശുപത്രി സർവീസ്‌ റോഡ്‌ വഴിയും പോകേണ്ടതാണ്‌. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക്‌ 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

മിനി എസ്യുവി ഉടന്‍ വിപണിയില്‍ അവതരിപ്പക്കാന്‍ മാരുതി സുസുക്കി

രാജ്യത്തെ ജനപ്രിയ വാഹന ബ്രാന്‍ഡായ മാരുതി സുസുക്കി പുതിയൊരു മിനി എസ്യുവി ഉടന്‍ വിപണിയില്‍ അവതരിപ്പക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വാഹനം മാരുതി സുസുക്കി ഹസ്ലര്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ വാഹന നിര്‍മ്മാതാക്കളുടെ നിരയിലേക്ക് പൂര്‍ണ്ണമായും പുതിയൊരു കൂട്ടിച്ചേര്‍ക്കലായിരിക്കും. ഈ കാര്‍ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവയോട് മത്സരിക്കുകയും ചെയ്യും. ജപ്പാനിലെ കെയ് കാറുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കാറാണ് ഹസ്ലര്‍. ജാപ്പനീസ് ചെറുകാറുകളുടെ സെഗ്മെന്റാണ് കെയ് കാറുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഈ കാര്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 660 സിസി എഞ്ചിന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അതിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പില്‍ 48 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്നു. 64 എച്ച്പി പവര്‍ ഔട്ട്പുട്ടുള്ള ഒരു ടര്‍ബോചാര്‍ജ്ഡ് പതിപ്പും ഉണ്ടാകാം.

മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വേനല്‍ക്കാലമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണം. വയറിളക്കം, ഛര്‍ദ്ദി, പേശിവേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ രോഗം പകരാതെ സൂക്ഷിക്കാം. വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്. പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും. രോഗം ഗുരുതരവും മരണകാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആരംഭം മുതല്‍ ഒ.ആര്‍.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *