Posted By saritha Posted On

യുഎഇ: 2024 ല്‍ നിരവധി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍പ്പാക്കാനായതായി അബുദാബി ലേബര്‍ കോടതി

Salary Arrears UAE അബുദാബി: 2024 ല്‍ നിരവധി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍പ്പാക്കാനായതായി അബുദാബി ലേബര്‍ കോടതി. കഴിഞ്ഞ വർഷം 18,597 ജീവനക്കാരുടെ 23 കോടി ദിര്‍ഹത്തിന്റെ ശമ്പള കുടിശ്ശിക തീർപ്പാക്കിയെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിലും കോടതിയുടെ ഇടപെടല്‍ ശ്രദ്ധേയമായി. അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് അബുദാബി നീതിന്യായ വകുപ്പ് സംഘടിപ്പിച്ച മാധ്യമ ഫോറത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നീതി നിർവഹണത്തിന്റെ ഭാഗമായി പരാതികൾ തീർപ്പാക്കാനും പരാതിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അബുദാബി ലേബർ കോടതി പ്രസിഡന്റ് കൗൺസിലർ അബ്ദുല്ല ഫാരിസ് അൽ നുഐമി പറഞ്ഞു. നിയമ സേവനങ്ങളുടെ മികവ് ഉയർത്തുന്നതിന് ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബുദാബി ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *