
ഇന്ധനം നിറയ്ക്കാനായി യുഎഇ വിമാനത്താവളത്തിൽ ഇറങ്ങി; സ്വകാര്യജെറ്റിൽ നിന്ന് അറസ്റ്റിലായത് അനധികൃത ആയുധ ഇടപാടുകളിൽ ഉൾപ്പെട്ട സംഘം
അബുദാബി: യുഎഇ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത് ആയുധ ഇടപാടുകളില്‍ ഉള്‍പ്പെട്ട സംഘാംഗങ്ങള്‍. ഇന്ധനം നിറയ്ക്കാനായി വിമാനത്താവളത്തിൽ ഇറങ്ങിയ സ്വകാര്യ ജെറ്റിൽ നിന്നാണ് സംഘത്തെ അറസ്റ്റുചെയ്തതെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി വ്യക്തമാക്കി. പരിശോധനകളിൽ ലക്ഷകണക്കിന് ഡോളർ മൂല്യമുള്ള ഗോറിയുനോവ് എന്ന വെടിമരുന്നും കണ്ടെത്തി. ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന കലാഷ്‌നിക്കോവ് റൈഫിളുകൾ, വെടിമരുന്ന്, മെഷീൻ ഗൺ, ഗ്രനേഡുകൾ എന്നിവ ഉൾപ്പെടുന്ന ആയുധ ഇടപാടിൽ ഹവാലഡാർസ് ട്രാൻസ്ഫർ രീതി ഉപയോഗിച്ചാണ് സുഡാൻ സൈന്യത്തിൽ നിന്ന് യുഎഇയിലെ ഒരു ഇറക്കുമതി കമ്പനിയിലേക്ക് ആയുധങ്ങൾ മാറ്റിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe മുൻ ഇന്‍റലിജൻസ് തലവൻ സലാ ഗോഷ്, ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനുമായി അടുപ്പമുള്ള രാഷ്ട്രീയ വ്യക്തി, സുഡാനിലെ മുതിർന്ന സൈനിക നേതാക്കൾ, സുഡാനിലെ ബിസിനസുകാർ എന്നിവരുമായി അറസ്റ്റിലായവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി അൽ ഷംസി പറഞ്ഞു. ആയുധ ഇടപാടുമായി ബന്ധപ്പെട്ട കരാറുകളുടെ പകർപ്പുകൾ, വ്യാജ ഷിപ്പിങ് രേഖകൾ, അംഗങ്ങൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ട ഓഡിയോ റെക്കോർഡിങ്ങുകൾ, സന്ദേശങ്ങൾ എന്നിവയും അധികൃതർ പിടിച്ചെടുത്തു. യുഎസ് ഉപരോധങ്ങളുടെ കീഴിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന, യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനി ഉൾപ്പെടെ സുഡാനീസ് – യുക്രെയ്ൻ ബിസിനസുകാരന്‍റെ ഉടമസ്ഥതയിലുള്ള ഒട്ടേറെ കമ്പനികൾ ഈ ഇടപാടുമായി ബന്ധപ്പെട്ടിരിക്കുന്നതായും കണ്ടെത്തി. സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു.
Comments (0)