UAE Emirates Jobs ദുബായ്: പൈലറ്റുമാര്‍ക്ക് വമ്പന്‍ തൊഴിലവസരവുമായി യുഎഇ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,500 ലേറെ പുതിയ പൈലറ്റുമാരെ നിയമിക്കാൻ തയാറെടുത്തിരിക്കുകയാണ് യുഎഇയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ഏപ്രിൽ 26 ലെ ലോക പൈലറ്റ് ദിനാഘോഷത്തോട് അനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം. എമിറേറ്റ്‌സിന്‍റെ നാല് പ്രോഗ്രാമുകളിലൊന്നായ ഡയറക്ട് എൻട്രി ക്യാപ്റ്റൻസ്, ആക്സിലറേറ്റഡ് കമാൻഡ്, ഫസ്റ്റ് ഓഫിസേഴ്‌സ് ടൈപ്പ് റേറ്റഡ്, ഫസ്റ്റ് ഓഫിസേഴ്‌സ് നോൺ-ടൈപ്പ് റേറ്റഡ് എന്നിവയിൽ പരിചയസമ്പന്നരായ പൈലറ്റുമാരെ നിയമിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 2022 ന്‍റെ തുടക്കം മുതൽ ഇതുവരെ ഏകദേശം രണ്ടായിരം പുതിയ പൈലറ്റുമാർക്ക് എമിറേറ്റ്സ് നിയമനം നൽകിയിട്ടുണ്ട്. ലോകത്തിലെ 40 ലേറെ നഗരങ്ങളിൽ ഈ വര്‍ഷം റോഡ്‌ഷോകൾ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് എമിറേറ്റ്‌സിന്‍റെ റിക്രൂട്ട്‌മെന്‍റ് ടീം. 550 ലധികം പൈലറ്റുമാരെ നിയമിക്കുകയെന്നതാണ് റോഡ് ഷോയിലൂടെ എമിറേറ്റ്സ് ലക്ഷ്യം വയ്ക്കുന്നത്.
Home
news
UAE Emirates Jobs: വമ്പന്‍ തൊഴിലവസരങ്ങളുമായി യുഎഇ; രണ്ട് വര്‍ഷത്തിനുള്ളിൽ 1,500 ലേറെ പേരെ നിയമിക്കും