
UAE Traffic Violation: യുഎഇ ഗതാഗത നിയമലംഘനം: വേഗത കുറച്ച് ഓടിച്ചത് നാല് ലക്ഷത്തിലധികം വാഹനങ്ങള്‍, ഏറ്റവം അധികം ഈ എമിറേറ്റില്‍
UAE Traffic Violation ദുബായ്: ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം യുഎഇയിലുടനീളം വേഗത കുറച്ച് വാഹനമോടിച്ച 409,000-ത്തിലധികം ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കി. വേഗതയിൽ സഞ്ചരിക്കോണ്ട ഹൈവേകളിലാണ് നാല് ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ സാവധാനം വാഹനമോടിച്ചത്. കുറഞ്ഞ വേഗത പരിധി പാലിക്കാത്തതും പിന്നിൽ നിന്ന് വരുന്ന വേഗതയേറിയ വാഹനങ്ങൾക്ക് പ്രത്യേകിച്ച് ഓവർടേക്കിങ് ലെയിനുകളിൽ, വഴി നൽകാത്തതും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം ഗതാഗതം തടസപ്പെടുത്തുക മാത്രമല്ല, അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൊത്തത്തിൽ, 409,305 പിഴകളില്‍ 2023ൽ ഇത് 300,147 ആയിരുന്നു. ഈ നിയമലംഘനങ്ങളിൽ ഭൂരിഭാഗവും 99 ശതമാനത്തിലധികവും – അബുദാബിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. അവിടെ മാത്രം 409,059 പിഴകൾ രേഖപ്പെടുത്തി. മറ്റ് എമിറേറ്റുകളിൽ പിഴ ചുമത്തിയ ഡ്രൈവർമാരുടെ എണ്ണം ഇപ്രകാരമാണ്: യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
ദുബായ് (192), ഷാർജ (41), റാസൽ ഖൈമ (6), ഉമ്മുൽ ഖുവൈൻ (4), അജ്മാൻ (3), ഫുജൈറയിൽ പിഴ ചുമത്തിയിട്ടില്ല. ഫെഡറൽ ട്രാഫിക് നിയമപ്രകാരം, കുറഞ്ഞ വേഗത പരിധിക്ക് താഴെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാർക്ക് 400 ദിർഹം പിഴ ചുമത്തും. വേഗത കുറഞ്ഞ വാഹനങ്ങൾ വലതുവശത്തെ പാതകളിൽ തന്നെ തുടരുന്നുണ്ടെന്നും ഇടതുവശത്തെ പാത മറികടക്കാൻ അനുവദിക്കുന്നുണ്ടെന്നും ഉറപ്പാക്കാനാണ് ഈ നിയമം ലക്ഷ്യമിടുന്നത്. മാർച്ച് 29 മുതൽ, റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ട്രാഫിക് നിയമത്തിൽ യുഎഇ നടപ്പിലാക്കാൻ തുടങ്ങി. ലെയ്ൻ-നിർദ്ദിഷ്ട വേഗത മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടെ വ്യക്തമായ എൻഫോഴ്സ്മെന്റ് നടപടികൾ നൽകുന്നതിന് ആറ് മാസത്തിനുള്ളിൽ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ പ്രതീക്ഷിക്കുന്നു.
Comments (0)