
യുഎഇ: അബദ്ധത്തില്‍ യുവാവിന്‍റെ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങള്‍; തിരികെ ചോദിച്ചിട്ടും നല്‍കിയില്ല, പിന്നാലെ…
അബുദാബി: അബദ്ധത്തില്‍ യുവാവിന്‍റെ അക്കൗണ്ടിലെത്തിയത് ലക്ഷക്കണക്കിന് രൂപ. തെറ്റായ ബാങ്ക് ട്രാന്‍സ്ഫറിനെ തുടര്‍ന്ന് 57,000 ദിര്‍ഹം അതായത് 13 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്. എന്നാല്‍, പണം തിരികെ ചോദിച്ചിട്ടും യഥാര്‍ഥ അവകാശിക്ക് തിരികെ നല്‍കാന്‍ യുവാവ് തയ്യാറായില്ല. തുടർന്ന്, പണം തിരികെ നൽകാനും അധിക നഷ്ടപരിഹാരം നൽകണമെന്നും യുവാവിനോട് അൽ ഐൻ കോടതി ഉത്തരവിട്ടു. അക്കൗണ്ടിൽ 57,000 ദിർഹം നിക്ഷേപം സ്വീകരിച്ചതായാണ് യുവാവിന് ബാങ്കിന്റെ നിർദേശം ലഭിച്ചത്. ഉടൻ തന്നെ ഇയാൾക്ക് പണം ട്രാൻസ്ഫർ നടത്തിയ വ്യക്തിയിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. അബദ്ധത്തിലാണ് പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ നടത്തിയതെന്ന് അറിയിച്ചു. അബദ്ധത്തിലാണ് പണം ട്രാൻസ്ഫറായി പോയതെന്ന് പറഞ്ഞിട്ടും യുവാവ് 20,000 ദിർഹം മാത്രമാണ് തിരികെ നൽകിയത്. ബാക്കി തുക തിരികെ നൽകാൻ വിസമ്മതിച്ചു. ഇതേ തുടർന്ന്, പണത്തിന്‍റെ യഥാര്‍ഥ അവകാശി സിവില്‍ കേസ് ഫയല്‍ ചെയ്തു. ബാക്കിതുകയായ 37,000 ദിർഹം തിരികെ നൽകണമെന്നും മാനസിക സമ്മർദം ഏർപ്പെടുത്തിയത് സംബന്ധിച്ച കാര്യങ്ങൾക്ക് നഷ്ടപരിഹാരമായി 10,000 ദിർഹം അധികം നൽകണമെന്നും ആവശ്യപ്പെട്ടാണ് സിവിൽ കേസ് ഫയൽ ചെയ്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe കൂടാതെ, എല്ലാ നിയമപരമായ ചെലവുകളും കോടതി ചെലവുകളും പ്രതി വഹിക്കണമെന്നും ആവശ്യപ്പെട്ടു. അവകാശിയുടെ പണം പ്രതി നിയമവിരുദ്ധമായി കൈവശം വെക്കുകയായിരുന്നെന്ന് അല്‍ ഐന്‍ കോടതി കണ്ടെത്തി. നിയമപരമായി അറിയിച്ചിട്ടും പ്രതി കോടതിയിൽ ഹാജരാകുകയോ തന്‍റെ പ്രതിനിധിയായി ഒരു അഭിഭാഷകനെ നിയമിക്കുകയോ ചെയ്തില്ല. തുടര്‍ന്ന്, പ്രതിയോട് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 37,000 ദിർഹം തിരിച്ചടക്കണമെന്നും 3,000 ദിർഹം കൂടി അധിക നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ, കേസുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കണമെന്നും കോടതി ഇയാളോട് അറിയിച്ചു.
Comments (0)