
Abu Dhabi Big Ticket: അടിച്ചേ… അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് വന്‍തുക സമ്മാനം
Abu Dhabi Big Ticket അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് സീരീസ് നറുക്കെടുപ്പിൽ മലയാളിക്ക് വന്‍തുക സമ്മാനം. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീന് കുഞ്ഞിനാണ് വന്‍തുക സമ്മാനം ലഭിച്ചത്. 25 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസാണ് താജുദ്ദീന് കുഞ്ഞ് നേടിയത്. ഏപ്രിൽ 18 നാണ് താജുദ്ദീൻ 306638 എന്ന ടിക്കറ്റ് വാങ്ങിയത്. വെള്ളിയാഴ്ച അബുദാബിയിൽ നടന്ന തത്സമയ നറുക്കെടുപ്പിലാണ് അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയത്. ലോകമെമ്പാടുമുള്ള ആളുകളുടെ സ്വപ്നങ്ങൾ ബിഗ് ടിക്കറ്റ് എങ്ങനെ സാക്ഷാത്കരിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് താജുദ്ദീന്റെ വിജയം. വിജയിയെ ഫോണിലൂടെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ജാക്ക്പോട്ടിനൊപ്പം, മറ്റ് നാല് ഭാഗ്യശാലികളായ അബ്ദുൾ മന്നൻ, അക്ലൈൻ വെരിറ്റ, മീന കോശി, സൈഫുദ്ദീൻ കൂനാരി എന്നിവരെ ബിഗ് വിൻ മത്സരത്തിലൂടെ തെരഞ്ഞെടുക്കുകയും തത്സമയ നറുക്കെടുപ്പിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവരിൽ ഓരോരുത്തരും ക്യാഷ് പ്രൈസുകൾ നേടി. ഏപ്രിൽ മുഴുവൻ ആഴ്ചതോറുമുള്ള ഇ-നറുക്കെടുപ്പുകൾ ബിഗ് ടിക്കറ്റ് നടത്തി, തുടർച്ചയായ പ്രമോഷനുകളുടെ ഭാഗമായി അഞ്ച് വിജയികൾക്ക് 150,000 ദിർഹം വീതം നേടാനായി.
Comments (0)