
യുഎഇ: നടന്നുപോകുമ്പോള്‍ വാഹനമിടിച്ച് പ്രവാസി മരിച്ചു
Nepal Expat Accident Death അജ്‌മാൻ: നടന്നുപോകുന്നതിനിടെ വാഹനമിടിച്ച് നേപ്പാൾ സ്വദേശി മരിച്ചു. തീർഥരാജ് ഗൗതമി (36) ആണ് അപകടത്തില്‍ മരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അജ്മാനില്‍ വെച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം റോഡരികിലൂടെ നടന്നുപോകുമ്പോൾ പിന്നിൽനിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മരണം സംഭവിച്ചു. കഴിഞ്ഞ എട്ട് മാസമായി അജ്മാനിലെ ഫൂഡ് ട്രേഡിങ് കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. മാതാവ് – തുംകല. പിതാവ് ജീവാനന്തു ഗൗതം. ഭാര്യ ഈശ്വരി ബത്തായി ഗൗതം. സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശേരിയാണ് മൃതദേഹം നേപ്പാളിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)