
Emiratisation: മലയാളികള്‍ക്ക് ഈ മേഖലയിലും രക്ഷയില്ല; സ്വദേശിവത്കരണം അതിവേഗത്തിലാക്കി യുഎഇ
Emiratisation അബുദാബി: യുഎഇയിലെ സ്വദേശിവത്കരണത്തില്‍ വലഞ്ഞ് പ്രവാസികള്‍. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ നിയമനങ്ങളിൽ സ്വദേശികളുടെ എണ്ണം കൂടുന്നു. മലയാളികള്‍ അടക്കം നൂറുകണക്കിന് പ്രവാസികളാണ് വിമാനത്താവളമേഖലയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍, ഇവിടെ സ്വദേശിവത്കരണം അതിവേഗത്തിലാണ് പൂര്‍ത്തിയാകുന്നത്. കഴിഞ്ഞ വർഷം 475 സ്വദേശികളെ വിവിധ തസ്തികകളിൽ നിയമിച്ചതായി അബുദാബി വിമാനത്താവളം അറിയിച്ചു. ഇതോടെ, ആകെ സ്വദേശി ജീവനക്കാരുടെ എണ്ണം 44.3 ശതമാനമായി ഉയർന്നു. സ്വദേശികളിൽ 225 പേരും വിമാനത്താവളത്തിലെ പ്രധാന തസ്തികകളിലാണ് ജോലി ചെയ്യുന്നതെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഫീൽഡ് ജോലിക്കാരായും ഓപ്പറേഷൻ രംഗത്തും ലഗേജ് വിഭാഗത്തിലും ഏവിയേഷൻ സുരക്ഷയിലുമെല്ലാം ഇപ്പോൾ സ്വദേശികളെയാണ് നിയമിച്ചിരിക്കുന്നത്. ഈ വർഷം മുതൽ, പരിശീലനം പൂർത്തിയാക്കുന്ന സ്വദേശികളെ സാങ്കേതിക വകുപ്പിലും നിയമിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ബിരുദം നേടി പുറത്തിറങ്ങുന്ന പുതിയ സ്വദേശി ഉദ്യോഗാർഥികൾക്ക് 12 മാസത്തെ പരിശീലനത്തിനു ശേഷമായിരിക്കും വിമാനത്താവളത്തിൽ നിയമനം നൽകുക. വ്യോമയാനരംഗത്ത് തൊഴിൽ പരിചയം നേടാൻ വിമാനത്താവള വകുപ്പ് ബന്ധപ്പെട്ട സർവകലാശാലകളുമായി സഹകരിച്ച് തൊഴിൽ പരിശീലന പദ്ധതി സൃഷ്ടിക്കുന്നുണ്ട്. വിമാനത്താവളത്തിലെ നേതൃതസ്തികകളിലെല്ലാം സ്വദേശികളെ നിയമിക്കുമെന്ന് വിമാനത്താവളത്തിലെ മാനവവിഭവശേഷി വിഭാഗം അറിയിച്ചു. സ്വദേശി നിയമനം കൂടുംതോറും മലയാളികളുടെ തൊഴിലവസരം കുറയും. വിമാന കമ്പനികളുടെ ചെക്ക് ഇൻ കൗണ്ടറുകളിലും ഗ്രൗണ്ട് ഹാൻഡിലിങ് രംഗത്തും ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. എയർ പോർട്ട് മാനേജ്മെന്റിൽ ധാരാളം മലയാളികൾ അബുദാബിയിൽ ജോലി ചെയ്യുന്നുണ്ട്.
Comments (0)