
Abu Dhabi Big Ticket Malayali Win: യുഎഇ: എത്തിയത് വെറുംകൈയോടെ, 40 വർഷത്തിന് ശേഷം പ്രവാസി മലയാളി മടങ്ങുന്നത്…
Abu Dhabi Big Ticket Malayali Win ദുബായ്: 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദി അറേബ്യയില്‍ പ്രവാസിയായി എത്തുമ്പോള്‍ താജുദ്ദീന്‍ അലിയാറിന്‍റെ കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ല. വെറുംകൈയോടെയാണ് അന്ന് താജുദ്ദീന്‍ സൗദിയിലേക്ക് വിമാനം കയറിയത്. എന്നാല്‍, ഇന്ന് എല്ലാം മാറി. ഇപ്രാവശ്യം വീട്ടിലേക്ക് പോകുമ്പോള്‍ താജുദ്ദീന്‍റെ കൈയില്‍ നിറയെ പണമുണ്ട്. തന്‍റെ ജന്മനാടായ തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിന് തൊട്ടുമുന്‍പാണ് 25 മില്യൺ ദിർഹം ബിഗ് ടിക്കറ്റ് ജാക്ക്പോട്ട് താജുദ്ദീന്‍ നേടിയത്. പതിറ്റാണ്ടുകളായി ജീവിതത്തിന്‍റെ ഉയര്‍ച്ച താഴ്ചകള്‍ നേരിടുകയാണ് താജുദ്ദീന്‍. പക്ഷേ, ഒരിക്കലും തളർന്നില്ല. 61ാം വയസിലേക്ക് കടന്നപ്പോള്‍ താജുദ്ദീന്‍ ഏറ്റവും പുതിയ അബുദാബി നറുക്കെടുപ്പിൽ ഗ്രാൻഡ് സമ്മാനം നേടി. അത് അദ്ദേഹത്തിന്‍റെ അഞ്ചാമത്തെ ശ്രമത്തിന്‍റെ വിജയമാണ്. “അമ്മയുടെ ഏക മകനായിരുന്നു ഞാൻ. എന്നെ സഹായിക്കാനോ വഴികാട്ടാനോ ആരും ഉണ്ടായിരുന്നില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 1985 ലാണ് സൗദിയിലെത്തിയത്. മറ്റെല്ലാവരെയും പോലെ, വലിയ സ്വപ്നങ്ങളുമായാണ് ഞാനും ഗൾഫിൽ എത്തിയത്,” താജുദ്ദീന്‍റെ വാക്കുകള്‍. “എനിക്ക് എങ്ങനെയോ ബോംബെ (ഇപ്പോൾ മുംബൈ) വഴിയുള്ള യാത്ര ചെയ്യാൻ കഴിഞ്ഞു. കയ്യിൽ പണമൊന്നും ഉണ്ടായിരുന്നതായി എനിക്ക് ഓർമ്മയില്ല.” “എന്റെ ആദ്യത്തെ ജോലി ഒരു ഫാമിലായിരുന്നു,” ഇപ്പോൾ വാട്ടർപ്രൂഫിങ്, ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന താജുദ്ദീന്‍ കുഞ്ഞ് പറഞ്ഞു. ബിഗ് ടിക്കറ്റ് റാഫിളിനെക്കുറിച്ച് താജുദ്ദീന്‍ അടുത്തിടെയാണ് അറിഞ്ഞത്. കഴിഞ്ഞ അഞ്ച് മാസമായി ഭാഗ്യം പരീക്ഷിക്കാൻ പണം സ്വരൂപിച്ചുകൊണ്ട് 16 പേരുടെ ഒരു ഗ്രൂപ്പ് രൂപീകരിച്ചു. “സ്വന്തമായി ടിക്കറ്റ് വാങ്ങാൻ കഴിയാത്തവർക്കും വിജയിക്കാൻ അവസരം ലഭിക്കുന്നതിനാണ് ഈ ഗ്രൂപ്പ് സൃഷ്ടിച്ചത്. 16 അംഗങ്ങളുള്ളതിനാൽ, ഓരോരുത്തരുടെയും സംഭാവന 100 സൗദി റിയാലിൽ താഴെയായിരുന്നു (100 ദിർഹത്തിന് തുല്യം). എല്ലാവർക്കും ഇത് കൈകാര്യം ചെയ്യാൻ കഴിയും.” കേരളത്തിൽ നിന്നുള്ള 15 പ്രവാസികളും തമിഴ്‌നാട്ടിൽ നിന്നുള്ള ഒരാളും ഗ്രൂപ്പിൽ ഉൾപ്പെടുന്നു. “കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള ഒരേയൊരു വ്യക്തി ഞാനാണ്”, അദ്ദേഹം പറഞ്ഞു. ഇപ്പോൾ, താജുദ്ദീന്‍ തന്‍റെ ഭാര്യയോടും കുട്ടികളോടുമൊപ്പം കേരളത്തിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. ഒരു ബിസിനസ് ആരംഭിക്കാനും മറ്റുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. “ഇത് വിജയിച്ചാൽ, കൊള്ളാം. ഇല്ലെങ്കിൽ, തിരിച്ചുവന്നേക്കാം. 40 വർഷം ഇവിടെ ചെലവഴിച്ചതിന് ശേഷം, എന്നന്നേയ്ക്കുമായി വിട പറയാൻ പ്രയാസമാണ്,” അദ്ദേഹം ഒരു പുഞ്ചിരിയോടെ പറഞ്ഞു.
Comments (0)