Salali Goat Auction റാസ് അൽ ഖൈമ: ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി വളർത്തുന്ന ഇനം ആടുകളാണ് സലാലി ആടുകൾ. ഇതിലൊരെണ്ണം കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ വിറ്റുപോയത് 70,000 ദിര്‍ഹത്തിനാണ്. അതായത്, 16 ലക്ഷം രൂപയ്ക്ക്. യുഎഇയിലെ റാസ് അൽ ഖൈമയിലുള്ള അൽ മനേയിൽ നടന്ന ലേലത്തിലാണ് ഇത്രയും വലിയ തുകയ്ക്ക് ആട് വിറ്റുപോയത്. വെള്ളിയാഴ്ചയായിരുന്നു ലേലം നടന്നത്. ഒമാനിൽ നിന്നുമാണ് ഈ സലാലി ആടുകളുടെ ഉത്ഭവമെന്ന് പറയപ്പെടുന്നത്. ഈ ആടുകളുടെ ശരീര ഘടനയാണ് ഇതിനെ മറ്റ് ആടുകളിൽനിന്ന് വ്യത്യസ്തനാക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നിവർന്ന ചെവികൾ, നേരായ തല, വളഞ്ഞ വാൽ, വിവിധ വലിപ്പത്തിൽ ശരീരത്തില്‍ വൃത്താകൃതിയിലുള്ള പാറ്റേണുകൾ തുടങ്ങിയവയോടെയുള്ള ചെറിയ ഘടനയും മനോഹരമായ രൂപവുമാണ് സലാലി ആടുകളുടെ പ്രത്യേകത. രണ്ട് മാസം മുൻപ് ഒമാനിലുള്ള ബർക്കയിൽ അഞ്ച് ലക്ഷം രൂപയ്ക്കാണ് സലാലി ആടുകളെ ലേലത്തിൽ വിറ്റുപോയത്. ഇതിന് ഇരട്ടി തുകയ്ക്കാണ് യുഎഇയില്‍ ലേലത്തില്‍ സലാലി ആടുകള്‍ വിറ്റുപോയത്. ഇവയുടെ മാംസം വളരെ മൃദുവും രുചിയേറിയതുമാണ്.
Salali Goat Auction: ‘ഇത് സലാലി ആട്’; യുഎഇയില്‍ ലേലറ്റില്‍ വിറ്റുപോയത് 70,000 ദിര്‍ഹത്തിന്
Advertisment
Advertisment