
അടിച്ചു മോനെ… ഗള്‍ഫ് രാജ്യങ്ങളില്‍ ഭാഗ്യപരീക്ഷണത്തിന് മുന്നില്‍ മലയാളികള്‍
UAE Lotteries Malayalis ഭാഗ്യം പരീക്ഷിക്കാന്‍ മലയാളികള്‍ എന്നും മുന്‍പന്തിയിലാണ്. പ്രത്യേകിച്ച്, യുഎഇയിലെ ലോട്ടറി ടിക്കറ്റുകളോട്. അതിനായി എത്ര ദിര്‍ഹം മുടക്കാനും മടിയില്ല. ഒറ്റയ്ക്കും കൂട്ടമായും ടിക്കറ്റ് എടുക്കുന്നവരുണ്ട്. കേരളത്തില്‍നിന്ന് ജോലി തേടി ഗള്‍ഫ് രാജ്യങ്ങളിലെത്തിയ മലയാളികളില്‍ ഭൂരിഭാഗം പേരും ഭാഗ്യം പരീക്ഷിക്കുന്നവരാണ്. ഇന്ത്യയിലിരുന്ന് തന്നെ യുഎഇയിലെ ഭാഗ്യം പരീക്ഷിക്കുന്നവരുമുണ്ട്. വര്‍ഷങ്ങളായി പ്രവാസി മണ്ണില്‍ കഷ്ടപ്പെട്ടിട്ടും കിട്ടാത്ത ഭാഗ്യമായിരിക്കും ഒറ്റ ടിക്കറ്റില്‍ നേടാനാകുക. 500 ദിര്‍ഹം (12,000 രൂപ) മുടക്കിയാല്‍ 75 കോടി രൂപ വരെ സമ്മാനമായി ലഭിക്കുന്ന യുഎഇയിലെ ഓണ്‍ലൈന്‍ ബിഗ് ടിക്കറ്റിനോട് മലയാളിക്കും ഏറെ പ്രിയമാണ്. കുടുംബത്തെ ഒന്നടങ്കം രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രവാസിയും ടിക്കറ്റ് എടുക്കുന്നത്. 1992 ലാണ് അബുദാബിയില്‍ ബിഗ് ടിക്കറ്റ് ആരംഭിച്ചത്. മലയാളികള്‍ ഉള്‍പ്പടെയുള്ളളവര്‍ക്കിടയില്‍ ബിഗ് ടിക്കറ്റ് പ്രചാരം നേടിയത് പെട്ടെന്നാണ്. ടിക്കറ്റുകള്‍ ഓണ്‍ലൈനിലായതോടെ ലോകത്തിലെവിടെനിന്ന് ഇത് വാങ്ങാം. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നവരിലേറെ. പ്രവാസികള്‍ക്കിടയില്‍ ഒറ്റക്കും സംഘം ചേര്‍ന്നും ബിഗ് ടിക്കറ്റെടുക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. പത്ത് പേര്‍ വരെ ചേര്‍ന്ന് 500 ദിര്‍ഹത്തിന്റെ ടിക്കറ്റെടുക്കുന്നത് പ്രവാസികള്‍ക്കിടയിലെ ശീലമായി മാറി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ടിക്കറ്റ് വില്‍പ്പന കൂട്ടാന്‍ രണ്ടെണ്ണത്തിന് ഒരെണ്ണം ഫ്രീ ഉള്‍പ്പടെയുള്ള ഓഫറുകളുമുണ്ട്. കാഷ് പ്രൈസുകള്‍ക്ക് പുറമെ ബിഎംഡബ്ല്യു, റേഞ്ച് റോവേഴ്‌സ്, ജാഗ്വര്‍ തുടങ്ങിയ വിലകൂടിയ വാഹനങ്ങളും സമ്മാനമായി നല്‍കുന്നു. അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവുമൊടുവിലത്തെ നറുക്കെടുപ്പില്‍ 57 കോടി രൂപ സമ്മാനമായി ലഭിച്ചത് സൗദിയിലെ പ്രവാസി മലയാളി ഉള്‍പ്പെട്ട സംഘത്തിനായിരുന്നു. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീന്‍ അലിയാര്‍കുഞ്ഞ് സുഹൃത്തുക്കളായ 16 പേരോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. ഈ സംഘം എല്ലാ മാസവും 70 റിയാല്‍ വീതം ബിഗ് ടിക്കറ്റിനായി മാറ്റിവെക്കുന്നവരാണ്. ഒന്നില്‍ കൂടുതല്‍ ടിക്കറ്റുകള്‍ എടുക്കുന്നതാണ് പതിവ്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഭാഗ്യമെത്തുന്നത്. എന്നാല്‍, ടിക്കറ്റിനായി പണം നഷ്ടമാകുന്നവരും ഇക്കൂട്ടത്തിലുണ്ട്. .
Comments (0)