
Operation Sindoor Flights Cancelled: ‘ഓപ്പറേഷന് സിന്ദൂര്‍’; ഇന്ത്യയില്‍ റദ്ദാക്കിയ ഗള്‍ഫ് വിമാന സർവീസുകൾ ഏതെല്ലാം?
Operation Sindoor Flights Cancelled ദുബായ്: പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ പാകിസ്ഥാന് കൊടുത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ദക്ഷിണേഷ്യയിലുടനീളമുള്ള ഗള്‍ഫ് വിമാനസര്‍വീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍. ചില വിമാനസര്‍വീസുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് വടക്കൻ ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങളിൽ നിന്നുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർലൈനുകളാണ് റദ്ദാക്കിയത്. വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയർലൈൻസ് അധികൃതർ അറിയിച്ചു. ഇൻഡിഗോ, സ്പൈസ് ജെറ്റ് എയർലൈനുകളും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ദുബായ്, സിയാൽകോട്ട്, ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ എമിറേറ്റ്സ് എയർലൈൻസ് റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർ ഒരു കാരണവാശാലും പാകിസ്ഥാൻ വിമാനത്താവളത്തിൽ എത്തേണ്ടതില്ലെന്നും കറാച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകളുടെ ഷെഡ്യൂളുകളിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇന്നലെ പാകിസ്ഥാനിലേക്ക് സർവീസ് നടത്തിയ അബുദാബി- ലാഹോര്‍ ഇവൈ284, കറാച്ചിയിലേക്കുള്ള ഇവൈ296, ഇസ്ലാമാബാദിലേക്കുള്ള ഇവൈ302 ഇത്തിഹാദ് വിമാന സർവീസുകൾ അബുദാബിയിലേക്ക് തിരികെ മടങ്ങിയതായി ഇത്തിഹാദ് എയർവേസ് അധികൃതർ അറിയിച്ചു. പാകിസ്ഥാൻ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്നാണിത്. കൂടാതെ, കറാച്ചി – അബുദാബി, ലാഹോർ – അബുദാബി, ഇസ്ലാമാബാദ് – അബുദാബി വിമാന സർവീസുകൾ റദ്ദാക്കിയതായും എയർവേസ് അധികൃതർ അറിയിച്ചു. ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ യൂറോപ്പിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുന:ക്രമീകരിക്കുമെന്ന് തായ്വാനിലെ ഇവാ എയർ അറിയിച്ചു. പാകിസ്ഥാൻ വ്യോമാതിർത്തിയിലൂടെ കടന്നുപോകുന്ന ഇന്നത്തെ സിയോൾ ഇഞ്ചിയോൺ – ദുബായ് വിമാനങ്ങൾ മ്യാൻമർ, ബംഗ്ലാദേശ്, ഇന്ത്യ റൂട്ടിലൂടെ വഴിതിരിച്ചുവിട്ടതായി കൊറിയൻ എയർ അധികൃതർ അറിയിച്ചു.
Comments (0)