
unemployment insurance; യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വഴി ഒട്ടനവധി പേർക്ക് ആനുകൂല്യം
unemployment insurance; യുഎഇയിൽ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി പ്രകാരം18 കോടി ദിർഹത്തിൻ്റെ ആനുകൂല്യം 17,000 പേർക്ക് ലഭിച്ചു. 2023 ജനുവരിയിലാണ് ഈ പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ തന്നെ 68 ലക്ഷം പേർ പദ്ധതിയിൽ ചേർന്നിരുന്നതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽഅവാർ പറഞ്ഞു. തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്, രാജ്യത്ത് ജോലി നഷ്ടപ്പെട്ട വ്യക്തിക്ക് പദ്ധതിയിലൂടെ 3 മാസം വരെ ഇൻഷുറൻസ് പരിരക്ഷ നൽകും.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അടിസ്ഥാന ശമ്പളത്തിന്റെ 60% തുകയാണ് നഷ്ടപരിഹാരമായി 3 മാസത്തേക്കു ലഭിക്കുക. ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടൽ (www.iloe.ae) വഴിയോ അല്ലെങ്കിൽ സ്മാർട്ട് ആപ്ലിക്കേഷൻ (ILOE) വഴിയോ അപേക്ഷിക്കാനും പദ്ധതി പുതുക്കാനും സാധിക്കും. തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്തവരും സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവർക്കുമാണ് ആനുകൂല്യം ലഭിക്കുക. നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിൽ കരാറുള്ള ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇളവുണ്ട്. പദ്ധതിയിൽ ചേരാത്തവർക്കും യഥാസമയം പുതുക്കാത്തവർക്കും 400 ദിർഹം പിഴയും ഈടാക്കും.. കൂടുതൽ വിവരങ്ങൾക്ക്: 600 599555.
Comments (0)