
Heavy Rain in UAE: ‘യെല്ലോ അലേര്‍ട്ട്’; യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും
Heavy Rain in UAE ഫുജൈറ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും. അൽ ഐൻ, ഫുജൈറ, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ മിതമായതും ശക്തമായതുമായ മഴയും കാറ്റും രേഖപ്പെടുത്തി. പലയിടത്തും ആകാശം മേഘാവൃതമായി കാണപ്പെട്ടു. ഞായറാഴ്ച വൈകിട്ട് വരെ ഈ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അൽ ഐനിലെ അൽ ഷ്വൈബിന്‍റെ വടക്കൻ ഭാഗമായ അൽ ഫാവിലും അബുദാബിയിലെ മദാം പ്രദേശത്തിന്‍റെ തെക്കും ഷാർജയുടെ മധ്യഭാഗമായ അൽ ബദൈറിലും ഇന്നലെ (ശനിയാഴ്ച) വൈകിട്ട് 4.30 ന് മഴ ആരംഭിച്ചു. രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിലുണ്ടായ മഴമേഘങ്ങൾ രൂപപ്പെടുകയായിരുന്നെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഫുജൈറ മുതൽ അൽ ഐൻ വരെയുള്ള മേഖലയിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ എൻസിഎം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)