Posted By saritha Posted On

Private Parking Fees: പാര്‍ക്കിങിനായി മണിക്കൂറുകളോളം ചുറ്റിത്തിരിയണം, ഇന്ധനനഷ്ടം; യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇരട്ടിയായി സ്വകാര്യ പാർക്കിങ് ഫീസ്

Private Parking Fees ദുബായ്: യുഎഇയിലെ ചില പ്രദേശങ്ങളില്‍ സ്വകാര്യ പാര്‍ക്കിങ് നിരക്ക് ഇരട്ടിയായി. അതിനാല്‍, വാഹനമോടിക്കുന്നവര്‍ക്ക് പാര്‍ക്കിങിനായി കൂടുതല്‍ പണം ചെലവാക്കേണ്ടിവരികയാണ്. അൽ വർഖയിൽ താമസിക്കുന്ന അരി വ്യാപാരിയായ ഹമീദ് ഹാഷിമിന് ഈയിടെ പാര്‍ക്കിങ്ങിന് അധിക തുക ചെലവാക്കേണ്ടി വന്നു. ഇദ്ദേഹം അൽ റാസിലാണ് മൊത്തവ്യാപാരം നടത്തുന്നത്. കഴിഞ്ഞവർഷം നവംബർ വരെ, രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ആർ‌ടി‌എയുടെ എ സോൺ പാർക്കിൽ പാർങിനായി ഹാഷിം ദിവസവും 16 ദിർഹം നൽകിയിരുന്നു. എന്നാൽ, ഒഴിഞ്ഞ സ്ഥലത്തിനായി ദിവസവും അന്വേഷിച്ചുനടന്നപ്പോള്‍ എല്ലാ ദിവസവും രാവിലെ സമയനഷ്ടം മാത്രമുണ്ടായുള്ളൂ. ദൈനംദിന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ, ഡിസംബറിൽ ഹമീദ് അടുത്തുള്ള ഒരു സ്വകാര്യ പാർക്കിങ് സ്ഥലത്തേക്ക് മാറി. ഒരു ദിവസത്തേക്ക് 20 ദിർഹം നൽകുന്നെന്ന് ഹാഷിം പറഞ്ഞു. എന്നിരുന്നാലും, മെയ് 1 ന്, അതേ അറ്റൻഡർ നിരക്ക് ഇരട്ടിയായെന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയതായി ഹാഷിം പറഞ്ഞു. “ഇപ്പോൾ ഒരു ദിവസത്തേക്ക് 40 ദിർഹം അല്ലെങ്കിൽ പ്രതിമാസ പാസിന് 650 ദിർഹമാണ് അടയ്ക്കേണ്ടി വരുന്നതെന്ന് അറ്റൻഡർ പറഞ്ഞതായി” അദ്ദേഹം പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe “കെട്ടിട ഉടമ അവരുടെ പാട്ടക്കരാർ വർധിപ്പിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.” ഹാഷിമിന് മാത്രമല്ല, ദെയ്റയിലുടനീളമുള്ള വ്യാപാരികൾ, താമസക്കാർ, കടയുടമകൾ എന്നിവർ സ്വകാര്യ പാർക്കിങ് ഫീസ് കുത്തനെ ഉയർന്നതായി റിപ്പോർട്ട് ചെയ്തു. ചില ലോട്ടുകൾ ഇപ്പോൾ മണിക്കൂറിന് 15 മുതൽ 35 ദിർഹം വരെ ഈടാക്കുന്നു. തുടർച്ചയായ പാർക്കിങ് ക്ഷാമവും ആർ‌ടി‌എയുടെ താരിഫുകളിലെ സമീപകാല മാറ്റങ്ങളും മുതലെടുക്കുന്നതാണ് ഈ വർധനവെന്ന് അവർ പറഞ്ഞു. ആർ‌ടി‌എയിലെ പൊതു പാർക്കിങ് സ്ഥലങ്ങൾ നിരന്തരം നിറഞ്ഞിരിക്കുന്നതിനാൽ, നിരവധി വാഹനമോടിക്കുന്നവർക്ക് ഒരു സ്ഥലം തേടി 30 മിനിറ്റ് മുതൽ ഒരു മണിക്കൂറിലധികം സമയം ചുറ്റിത്തിരിയേണ്ടി വരുന്നുണ്ട്. ഇത് നിരാശ ഉണ്ടാക്കുക മാത്രമല്ല, അനാവശ്യമായ ഇന്ധന ഉപഭോഗത്തിനും ഗതാഗതക്കുരുക്കിനും നയിക്കുന്നു. സ്വകാര്യ പാർക്കിങ് ഫീസ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ, സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾ നിയന്ത്രിക്കാൻ അധികാരികൾ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് താമസക്കാർ ആവശ്യപ്പെടുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *