Posted By saritha Posted On

‘ഈ സ്ഥാപനവുമായി ഇടപാടുകള്‍ നടത്തല്ലേ’; മുന്നറിയിപ്പുമായി യുഎഇ

Unlicensed Firm SaxoBanc.com ദുബായ്: സാക്സോബാങ്ക്.കോം എന്ന ലൈസൻസില്ലാത്ത സ്ഥാപനവുമായി ഇടപാടുകൾ നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ അതോറിറ്റി. സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സി‌എ) ആണ് ലൈസൻസില്ലാത്ത കമ്പനിയായ സാക്‌സോബാങ്ക്.കോമുമായുള്ള ഇടപാടുകൾ ഒഴിവാക്കാൻ യുഎഇയിലെ പൊതു നിക്ഷേപകരോട് അഭ്യർഥിച്ചത്. തിങ്കളാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിൽ, സാക്‌സോബാങ്ക്.കോമിന് എസ്‌സി‌എ നൽകുന്ന ഒരു ലൈസൻസും ഇല്ലെന്നും ഏതെങ്കിലും സാമ്പത്തിക സേവനങ്ങളോ പ്രവർത്തനങ്ങളോ നടത്താൻ അധികാരമില്ലെന്നും മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ നിക്ഷേപകര്‍ അപകടസാധ്യത നേരിടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സാക്സോബാങ്ക്.കോമുമായി ഇടപാടുകള്‍ നടത്തി സാമ്പത്തിക നഷ്ടം ഉണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് എസ് സി എ വ്യക്തമാക്കി. ഏതെങ്കിലും സാമ്പത്തിക സ്ഥാപനങ്ങളുമായി കരാറില്‍ ഒപ്പ് വയ്ക്കുന്നതിനോ പണമിടപാട് നടത്തുന്നതിനോ മുന്‍പ് നിക്ഷേപകര്‍ സ്ഥാപനത്തിന്‍റെ ലൈസന്‍സ് പരിശോധിക്കുന്നത് തട്ടിപ്പില്‍പ്പെടാതിരിക്കാന്‍ സഹായിക്കും. ഔദ്യോഗിക വെബ്സൈറ്റില്‍ ചേര്‍ത്തിരിക്കുന്ന ലൈസന്‍സ് നേടിയിട്ടുള്ള കമ്പനികള്‍ ഏതെല്ലാമെന്ന് പരിശോധിക്കാമെന്ന് എസ് സിഎ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *