UAE Women Shot Dead റാസ് അല്‍ ഖൈമ: തര്‍ക്കത്തിനിടെ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു. റാസ് അല്‍ ഖൈമയിലുണ്ടായ ഗതാഗതതര്‍ക്കത്തിനിടെയാണ് വെടിയേറ്റ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റുചെയ്തു. റെസിഡൻഷ്യൽ ഏരിയയിൽ വെടിവയ്പ്പ് നടന്നതായി പോലീസിന് റിപ്പോർട്ട് ലഭിക്കുകയും ഉടൻ തന്നെ പട്രോളിങ് യൂണിറ്റുകളെ അയയ്ക്കുകയും ചെയ്തു. അഞ്ച് മിനിറ്റിനുള്ളിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഇടുങ്ങിയ വഴിയിലൂടെ കടന്നുപോയ വാഹനത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കം രൂക്ഷമാകുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പ്രതിയെന്ന് സംശയിക്കുന്നയാള്‍ തോക്കെടുത്ത് മൂന്ന് സ്ത്രീകളെ വെടിവെച്ച് കൊല്ലുകയായിരുന്നു. വെടിയേറ്റ മൂന്നുപേരെയും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രതിയെ ഉടന്‍തന്നെ പിടികൂടിയതായും തോക്ക് സ്ഥലത്തുനിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.