
Malayali Woman Murder in Dubai: യുഎഇയിലെ മലയാളി യുവതിയുടെ കൊലപാതകം: സുഹൃത്ത് പിടിയിലായത് നാട്ടിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെ
Malayali Woman Murder in Dubai ദുബായ്: യുഎഇയില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനിമോള് ഗില്‍ഡ(26)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന സുഹൃത്താണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. ഇയാള്‍ നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായ് കരാമയില്‍ ഈ മാസം 4 ന് ആയിരുന്നു സംഭവം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ദുബായിലെ ഒരു കമ്പനിയിൽ ജീവനക്കാരിയായിരുന്നു ആനി മോൾ. കൊലപാതകത്തിന്റെ കാരണവും കൂടുതല്‍ വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്ത്തകൻ സലാം പാപ്പിനിശ്ശേരി, ഇന്‍കാസ് യൂത്ത് വിങ് ഭാരവാഹികള്‍ ദുബായ് ഘടകം എന്നിവര്‍ അറിയിച്ചു.
Comments (0)