
Dubai Public Transport: യുഎഇ: പൊതുഗതാഗതം ഉപയോഗിക്കൂ, പ്രതിമാസം ‘500 ദിർഹം’ വരെ ലാഭിക്കാം
Dubai Public Transport ദുബായ്: പൊതുഗതാഗതം ഉപയോഗിക്കുന്നതിലൂടെ ദുബായ് നിവാസികള്‍ക്ക് പ്രതിമാസം 500 ദിര്‍ഹം വരെ ലാഭിക്കാനാകുമെന്ന് ദുബായ് പോലീസ്. ദുബായിൽ നിലവിൽ വന്ന ഡൈനാമിക് പാർക്കിങ് താരിഫ് സംവിധാനം നഗരവാസികളുടെ സഞ്ചാരരീതിയെ തന്നെ മാറ്റിമറിക്കുകയാണ്. പലരും തങ്ങളുടെ കാറുകൾ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനത്തിലേക്ക് തിരിയുന്നു. സ്വകാര്യ പാർക്കിങ് നിരക്കുകളിലെ വർധനവ് മുതൽ ആർടിഎ പാർക്കിങുകളിലെ മണിക്കൂർ നിരക്കിലെ വർധനവ് വരെ, പ്രത്യേകിച്ച് ദെയ്റ, അൽ റാസ് അല്ലെങ്കിൽ നഗരമധ്യത്തിന് സമീപമുള്ള പ്രദേശങ്ങളിൽ എല്ലാ ദിവസവും വാഹനമോടിക്കുന്നതിൽ അർഥമില്ലെന്ന് താമസക്കാരും ബിസിനസ് ഉടമകളും പറയുന്നു. ആർടിഎയുടെ കണക്കനുസരിച്ച്, ടോൾ, പാർക്കിങ് സംവിധാനങ്ങൾ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിച്ചു. ഗതാഗത അളവ് 2.3 ശതമാനം കുറഞ്ഞപ്പോൾ പൊതുഗതാഗത ഉപയോഗം ഒരു ശതമാനം വർധിച്ചു. എന്നാൽ പൊതുവെ, ഈ ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി ആളുകൾ അവരുടെ ദൈനംദിന ദിനചര്യകൾ ക്രമീകരിക്കുകയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അൽ റാസിലെ മൊത്തക്കച്ചവടക്കാരനായ ഹമീദ് ഗനി, അൽ വാർഖയിലാണ് താമസിക്കുന്നത്. തന്റെ ഓഫീസിനടുത്ത് പാർക്ക് ചെയ്യാൻ ഇനി തനിക്ക് കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. “എല്ലാ ദിവസവും നേരെ കാറിൽ ജോലിക്ക് പോകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, ഒരു മണിക്കൂറിന് ആറ് ദിർഹം ഈടാക്കുന്ന ആർടിഎ പാർക്കിങ് പോലും ദിവസവും നാല് മണിക്കൂർ പാർക്ക് ചെയ്യുമ്പോൾ ചെലവേറിയതായി തോന്നുന്നെന്ന്” അദ്ദേഹം പറഞ്ഞു. അജ്മാനിലെ ഒരു കഫറ്റീരിയ ഉടമയായ റമീസ് കോട്ടമൽ തന്റെ ബിസിനസിന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ രണ്ടാഴ്ചയിലൊരിക്കൽ ദേര മാർക്കറ്റിൽ പോകാറുണ്ട്. കാറിലാണ് റമീസ് പോകാറുള്ളത്. സ്വകാര്യ പാർക്കിങ് നിരക്കുകൾ ഉൾപ്പെടെയുള്ള പാർക്കിങ് ഫീസ് വർധിച്ചതിനാൽ, റമീസ് പൊതുഗതാഗതത്തിലേക്ക് മാറി. ഇപ്പോൾ ആർടിഎ ബസിലാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)