Malayali Woman Murder in Dubai: യുഎഇയിൽ മലയാളി യുവതി കുത്തേറ്റ് മരിച്ച സംഭവം കുടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം സ്വദേശിനി ആനി ദുബായിലെ ഫ്ലാറ്റിൽ മരിച്ച സംഭവത്തിൽ സുഹൃത്തായ അബിൻ ലാലിനെ അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്ത് അബിൻ ലാൽ ആനിയുടെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു. കൂട്ടുകാരുമൊത്താണ് കരാമയിലെ ഫ്ലാറ്റിൽ ആനി താമസിച്ചിരുന്നത്. സംഭവ ദിവസം ആനിയെ കാണാൻ അബിൻ ഫ്ലാറ്റിൽ എത്തിയിരുന്നു. സുഹൃത്തുക്കളുമായി ചേർന്ന് ചായ കുടിച്ചശേഷം ഇരുവരും തമ്മിൽ ബാൽക്കണിയിൽ വെച്ച് വാക്ക് തർക്കം ഉണ്ടായി. പിന്നീട് ആനിയെ റൂമിലേക്ക് കൊണ്ട് പോയി വാതിലടച്ചു. തുടർന്ന് ആനിയുടെ നിവലിളിയാണ് കൂട്ടുകാർ കേട്ടത്. അവർ എത്തിയപ്പോഴേക്കും ആൻഇ കുത്ത് കൊണ്ട് നിലത്ത് കിടക്കുകയായിരുന്നു. ആനിയെ കുത്തിയ ശേഷം അബിൻ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഉടൻ തന്നെ സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിച്ചു. ഉടൻ തന്നെ ദുബായ് പൊലീസ് അന്വേഷണം ആരംഭിക്കുകയും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് അബിനെ പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ അബിൻ കുറ്റം സമ്മതിച്ചു. ദുബായിലെ സ്വകാര്യ ഫിനാൻഷ്യൽ കമ്പനിയിൽ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു ആനിമോൾ. ഏകദേശം ഒരു വർഷം മുൻപ് അബിൻ ലാൽ ആണ് ആനിയെ ദുബായിലേക്ക് കൊണ്ടുവന്നത്. ആനിയെ വിവാഹം കഴിക്കാൻ അബിൻ ലാൽ തീരുമാനിച്ചിരുന്നു. എന്നാൽ ആനിയുടെ വീട്ടുകാർക്ക് ഈ ബന്ധം താത്പര്യമില്ലായിരുന്നു. ആനിയെ മറ്റൊരാളുമായി വിവാഹം നടത്താൻ അവർ ശ്രമിച്ചിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. ഇതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Home
living in uae
Malayali Woman Murder in Dubai: യുഎഇയിൽ മലയാളി യുവതി കുത്തേറ്റ് മരിച്ച സംഭവം കുടുതൽ വിവരങ്ങൾ പുറത്ത്