
traffic dispute; യുഎഇയിൽ ഗതാഗത തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകൾ വെടിയേറ്റ് മരിച്ചത് അമ്മയും രണ്ട് മക്കളും
traffic dispute; യുഎഇയിൽ ഗതാഗത തർക്കത്തെ തുടർന്ന് വെടിയേറ്റ് മരിച്ച മൂന്ന് സ്ത്രീകളിൽ അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. റാസൽ ഖൈമയിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് വെടിവയ്പ്പ് നടന്നത്. സംഭവം അറിഞ്ഞ ഉടൻ തന്നെ പെട്രോളിംഗ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയും ചെയ്തു. ഇടുങ്ങിയ വഴിയിലൂടെ കടന്നുപോകുന്ന വാഹനത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തുകയും തോക്കെടുത്ത് മൂന്ന് സ്ത്രീകളെ വെടിവെക്കുന്നതിലേക്കും നയിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരും മരണപെടുകയായിരുന്നു. താമസിയാതെ പ്രതിയെ പിടികൂടിയ പൊലീസ് വെടിവെക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. കേസ് കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് അയച്ചതായും പൊലീസ് അറിയിച്ചു.
Comments (0)