Lulu Retail Profit 2025 അബുദാബി: 2025 ന്റെ ആദ്യ സാമ്പത്തിക പാദത്തിൽ ലുലു റീട്ടെയിൽ നേടിയത് മികച്ച ലാഭവിഹിതം. ആദ്യ സാമ്പത്തിക പാദത്തിൽ 16 ശതമാനം വർധനവാണ് ലുലു രേഖപ്പെടുത്തിയത്. 69.7 ദശലക്ഷം ഡോളറിന്റെ ലാഭവും 7.3 ശതമാനം വർധനവോടെ 2.1 ശതകോടി ഡോളർ വരുമാനവും ഈ കാലയളവിൽ ലുലു സ്വന്തമാക്കി. ലുലുവിന്റെ ഇ – കൊമേഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമിലെ മികച്ച വളർച്ചയാണ് നേട്ടത്തിന് കരുത്തായത്. 26 ശതമാനത്തോളം വളർച്ചയുമായി 93.4 ദശലക്ഷം ഡോളറിന്റെ വിൽപന ഇ - കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ നടന്നു. മൊത്തം വരുമാനത്തിന്റെ 4.7 ശതമാനവും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ് നടന്നത്. നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് ഈ മികച്ച നേട്ടമെന്നും റീട്ടെയിൽ സേവനം കൂടുതൽ വിപുലമാക്കി സുസ്ഥിരമായ വളർച്ച ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ജിസിസിയിലെ കൂടുതൽ ഇടങ്ങളിലേക്ക് സാന്നിധ്യം വർധിപ്പിക്കുമെന്നും നിക്ഷേപകർക്ക് കൂടുതൽ മികച്ച റിട്ടേൺ ഉറപ്പാക്കുമെന്നും യൂസഫലി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജിസിസിയിലെ 20 പുതിയ സ്ഥലങ്ങളിൽ കൂടി പുതിയ സ്റ്റോറുകൾ തുറക്കും. ആദ്യ സാമ്പത്തിക പാദത്തിൽ മാത്രം അഞ്ച് പുതിയ സ്റ്റോറുകൾ ലുലു തുറന്നിട്ടുണ്ട്. യുഎഇയിൽ മാത്രം ആറ് ശതമാനത്തോളം വളർച്ചയും 10 ശതമാനത്തിലേറെ വരുമാന വർധനവ് സൗദി അറേബ്യയിലും ലുലു നേടി.
Home
news
Lulu Retail Profit 2025: ആദ്യ സാമ്പത്തിക പാദത്തില്‍ 16 ശതമാനം വര്‍ധനവ്; മികച്ച ലാഭവിഹിതവുമായി ലുലു റീട്ടെയില്‍