’90കളിലെ ആ വൈബ്’, പഴമയെ കൂട്ടുപിടിച്ച്, പുരാതനവസ്തുക്കള്‍ ശേഖരിച്ച് ജീവിക്കുന്ന മലയാളി, അങ്ങ് യുഎഇയില്‍

Malayali Expat Abdulla Nooruddin 90 കളിലെ ജീവിതശൈലിയുമായി ജീവിക്കുന്ന ഒരു മലയാളി യുഎഇയിലുണ്ട്. 36 വര്‍ഷമായി പ്രവാസജീവിതം നയിക്കുകയാണ് കണ്ണൂര്‍ സ്വദേശിയായ കോടീശ്വരനായ അബ്ദുല്ല നൂറുദ്ദീന്‍. പഴമയെ സ്നേഹിച്ച് പുരാതനവസ്തുക്കള്‍ ശേഖരിച്ച് അവ ഉപയോഗിച്ചാണ് ഇദ്ദേഹത്തിന്‍റെ ജീവിതരീതി. സോഷ്യല്‍ മീഡിയയിലൂടെ അബ്ദുല്ല നൂറുദ്ദീന്‍ പങ്കുവെച്ച വീഡിയോകളിലൂടെയാണ് പലരും മറന്നുപോയ 90കളിലെ ജീവിതരീതി വൈറലാകുന്നത്. രാവിലെ തന്‍റെ വീട്ടുമുറ്റത്തെ കൃഷിയിടത്തില്‍നിന്ന് പച്ചക്കറികള്‍ ശേഖരിക്കുന്നതും അതിനുശേഷം കിണ്ടിയിലെ വെള്ളം ഉപയോഗിച്ച് കൈയും മുഖവും കഴുകി വീട്ടിലേക്ക് കയറുന്നതുമെല്ലാം അടങ്ങിയ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എഴുപതുകളിലേയും എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും സാധനങ്ങള്‍ ഉപയോഗിക്കുന്നതും ഏണിയില്‍ കയറി വീടിന്റെ മേല്‍ക്കൂരയിലെ ആന്‍റിന നേരെയാക്കുന്നതുമെല്ലാം വീഡിയോകളില്‍ കാണാം. മുണ്ടുടുത്ത് തെങ്ങോല ശേഖരിക്കുന്നതും ഓലവെട്ടുന്നതുമെല്ലാം വീഡിയോയിലുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പഴയ റേഡിയോകള്‍, ടിവി, ടേപ്പ് റിക്കോര്‍ഡര്‍, ഗ്രാമഫോണ്‍, കട്ടില്‍, ടോര്‍ച്ച്, ബള്‍ബുകള്‍, ക്യാമറ, ക്ലോക്ക്, കോളാമ്പി, അനലോഗ് ക്ലോക്ക്, ലാന്‍ഫോണ്‍, ടിവി ഏരിയല്‍, ടൈപ്പ് റൈറ്റര്‍, വ്യൂമാസ്റ്റര്‍, ചിമ്മിനി വിളക്ക്, ചാരുകസേര തുടങ്ങി ഒരുപാട് പുരാവസ്തുക്കള്‍ നൂറുദ്ദീന്റെ ശേഖരത്തിലുണ്ട്. പുരാതനവസ്തുക്കളെ കൂടാതെ ഒട്ടേറെ വിന്റേജ് കാറുകള്‍ അബ്ദുല്ലയുടെ ശേഖരത്തിലുണ്ട്. ദുബായിയില്‍ എന്‍ജിനീയറായി ജോലിചെയ്തിരുന്ന അബ്ദുല്ല എയര്‍പോര്‍ട്ട് സര്‍വീസസ്, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് എന്നിവ നടത്തിവരികയാണിപ്പോള്‍. ‘2025-ലെ ദുബായ് തിരക്കേറിയതാണ്, പക്ഷേ എനിക്ക് 1980-കളിലെ ആ ലളിതമായ വൈബ് വേണം’, എന്നെല്ലാം കുറിച്ചുകൊണ്ടാണ് ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy