Advertisment

Hair Transplantation Infection: തലയില്‍ മുടിവെച്ചു പിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ, തൊലി പോയി, അസഹ്യമായ വേദന; ദുരിതത്തിലായി യുവാവ്

Advertisment

Hair Transplantation Infection ചെറായി: തലയില്‍ കൃത്രിമമായി മുടിവെച്ച് പിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ദുരിതത്തിലായി യുവാവ്. കൃത്രമമായി മുടിവെച്ച് പിടിപ്പിക്കുന്ന ചികിത്സയ്ക്ക് യുവാവ് വിധേയനായിരുന്നു. പിന്നാലെ, ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. എളമക്കര കീർത്തിനഗറിൽ താമസിക്കുന്ന ചെറായി ചെറുപറമ്പിൽ സനിൽ (49) ആണ് അണുബാധയെ തുടർന്ന് ദുരിതത്തിലായത്. ഇതിനകം ഒട്ടേറെ ശസ്ത്രക്രിയകൾക്ക് സനിൽ വിധേയനായി. ഇനിയും നാളെടുക്കും പൂര്‍ണആരോഗ്യം തിരികെ കിട്ടാന്‍. പനമ്പിള്ളിനഗറിൽ പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കിൽ ഫെബ്രുവരി 26, 27 തീയതികളിലാണ് മുടി വെച്ചുപിടിപ്പിക്കൽ നടത്തിയത്. മാർച്ച് ആദ്യം വേദനയും ചൊറിച്ചിലും തുടങ്ങി. വൈകാതെ അസഹ്യമായ തലവേദന അനുഭവപ്പെട്ടു. തുടർന്ന്, സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വേദന സംഹാരി ഗുളികകൾ കഴിക്കാന്‍ നിർദേശിച്ചു.
സ്ഥിതി ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മുടിവെച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg അപ്പോഴേക്കും തലയിലെ തൊലി ഏറെയും നഷ്ടമായിരുന്നു. തുടർന്ന്, അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കി. ഇപ്പോൾ തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേക ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ്. ഇനിയും ശസ്ത്രക്രിയകൾ വേണ്ടിവരും. അര ലക്ഷത്തോളം രൂപയാണ് മുടി വെച്ചുപിടിപ്പിക്കുന്നതിനായി സ്ഥാപനം ഈടാക്കിയത്. തുടർന്നുണ്ടായ അസ്വസ്ഥതകൾക്കുള്ള ചികിത്സയ്ക്ക് ഇതുവരെ 10 ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സനിലിന്‍റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group