Asians Arrest UAE ദുബായ്: വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ തർക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ മൂന്ന് ഏഷ്യക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ജബൽഅലി വ്യവസായ മേഖലയിൽ ഒഴിഞ്ഞ പ്രദേശത്താണു സംഭവം. കൃത്യം നടന്ന് 24 മണിക്കൂറിനകം പ്രതികളെ പിടികൂടി. വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. നെഞ്ചിലും അടിവയറ്റിലും കുത്തേറ്റ മറ്റൊരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg