Block Panchayat Worker Sexual Assault: ഏഴുവയസുകാരിയ്ക്കെതിരെ ലൈംഗികാതിക്രമം; ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന് കടുത്ത ശിക്ഷ

Block Panchayat Worker Sexual Assault ഇടുക്കി: ഏഴ് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് കടുത്തശിക്ഷ കരിമണ്ണൂർ ചാലാശ്ശേരി കരിമ്പനക്കല്‍ കെ.സി. പ്രദീപി(48)നെയാണ് തൊടുപുഴ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. ഇപ്പോള്‍ കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ഡ്രൈവറാണ് പ്രതി. 21 വർഷവും ആറുമാസവും കഠിനതടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴുവർഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg 2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അന്ന് പ്രതി ഇളംദേശം ബ്ലോക്ക് ഡിവലപ്മെന്റ് ഓഫീസിലെ ജീവനക്കാരനായിരുന്നു. കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി സ്കൂളില്‍ അധ്യാപികയോട് പറഞ്ഞു. കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ പി.ടി. ബിജോയ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group